ശതാഭിഷേക നിറവിൽ മാർ ജോർജ് വലിയമറ്റം

ശതാഭിഷേക നിറവിൽ മാർ ജോർജ് വലിയമറ്റം

ശതാഭിഷേക നിറവിൽ മാർ ജോർജ് വലിയമറ്റം

കണ്ണൂർ : തലശേരി അതിരൂപതയുടെ രണ്ടാമത്തെ സാരഥിയും പ്രഥമ ആർച്ച് ബിഷപ്പുമായ മാർ ജോർജ് വലിയമറ്റം ശതാഭിഷേക നിറവിലാണ്. 6 വർഷം ബിഷപ്പായും 20 വർഷക്കാലം ആർച്ച് ബിഷപ്പായും രൂപതയെ നയിച്ച പിതാവ് സെ​പ്റ്റം​ബ​ർ 16ന്  തൻ്റെ 84-ാം ജന്മദിനം ആഘോഷിച്ചു. 

ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലെ ഷീ​രാ​ടി ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി​യാ​യി​രി​ക്കെയാണ് ത​ല​ശേ​രി രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി മാർ ജോർജ് വലിയമറ്റം നി​യ​മി​ക്ക​പ്പെ​ട്ട​ത്. രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്ന് 1989 മേയ് ഒന്നിനാണ്  അതിരൂപതയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. നീണ്ട 26 വർഷക്കാലം അതിരൂപതാധ്യക്ഷനായി സേവനം ചെയ്തശേഷം വിശ്രമ ജീവിതം നയിക്കുന്ന മാർ ജോർജ് വലിയമറ്റം എൺപത്തിനാലാം വയസ്സിലും അതിരൂപതയ്ക്കു വേണ്ട ആദ്ധ്യാത്മിക സഹായങ്ങളുമായി  കർമ്മനിരതനാണ്. 

1938 സെ​പ്റ്റം​ബ​ർ 16ന് ​കോ​ട്ട​യം ജി​ല്ല​യി​ലെ പു​ന്ന​ത്തു​റ​യി​ൽ വ​ലി​യ​മ​റ്റ​ത്തി​ൽ തോ​മ​സ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യി ജ​ന​നം. ന​രി​വേ​ലി, പു​ന്ന​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി. 1955 ൽ ​ത​ല​ശേ​രി രൂ​പ​ത​യ്ക്കു​വേ​ണ്ടി തൃ​ശൂ​രി​ലെ തോ​പ്പ് മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന് വൈ​ദി​ക പ​ഠ​നം ആ​രം​ഭി​ച്ചു. ആ​ലു​വ കാ​ർ​മ​ൽ​ഗി​രി സെ​മി​നാ​രി​യി​ൽ ത​ത്വ​ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നാ​യി റോ​മി​ലേ​ക്ക് പോ​യി. 

1963 ന​വം​ബ​ർ 30ന് ​ര​ണ്ടാം വ​ത്തി​ക്കാ​ൻ സൂ​ന​ഹ​ദോ​സി​ന്‍റെ സ​മ​യ​ത്ത് വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ വ​ച്ച് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ പിതാവിൽ​ നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക‌്ട​റേറ്റ് നേടി. 1967 ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ൽ റോ​മി​ൽ​ നി​ന്നും മ​ട​ങ്ങി​യെ​ത്തി​.

കോ​ട​ഞ്ചേ​രി ഇ​ട​വ​ക അ​സി.​ വി​കാ​രി, ത​ല​ഞ്ഞി ഇ​ട​വ​ക വി​കാ​രി, മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യു​ടെ സെ​ക്ര​ട്ട​റി, രൂ​പ​ത ചാ​ൻ​സ​ല​ർ, മ​ത​ബോ​ധ​ന ഡ​യ​റ​ക്‌​ട​ർ, മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്‌​ട​ർ, മൈ​ന​ർ സെ​മി​നാ​രി റെ​ക്‌​ട​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പു​തു​താ​യി രൂ​പം​ കൊ​ണ്ട താ​മ​ര​ശേ​രി രൂ​പ​ത​യി​ലും സെ​ക്ര​ട്ട​റി, ചാ​ൻ​സ​ല​ർ, മ​ത​ബോ​ധ​ന ഡ​യ​റ​ക്‌​ട​ർ എ​ന്നീ നി​ല​ക​ളി​ൽ കു​റ​ച്ചു​കാ​ലം ശു​ശ്രൂ​ഷ ചെ​യ്തു.

പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരാതെ എല്ലാം അക്ഷോഭ്യനായും  സമചിത്തതയോടെയും അഭിമുഖീകരിക്കാൻ കഴിവുള്ള ആൾ എന്നാണ് പിൻഗാമിയെ കുറിച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി തന്റെ ആത്മകഥയിൽ എഴുതിയിട്ടുള്ളത്.