"സ്ത്രീ ശാക്തീകരണത്തിൽ ഫെമിനിസവും  അതിൻറെ പ്രസക്തിയും” - ദേശീയ വെബിനാർ

"സ്ത്രീ ശാക്തീകരണത്തിൽ ഫെമിനിസവും  അതിൻറെ പ്രസക്തിയും” - ദേശീയ വെബിനാർ

"സ്ത്രീ ശാക്തീകരണത്തിൽ ഫെമിനിസവും  അതിൻറെ പ്രസക്തിയും” - ദേശീയ വെബിനാർ

പാലക്കാട് : മേഴ്‌സി കോളേജിൻറെ  ആഭിമുഖ്യത്തിൽ  "സ്ത്രീ ശാക്തീകരണത്തിൽ ഫെമിനിസവും  അതിൻറെ പ്രസക്തിയും” എന്ന വിഷയത്തിൽ ദേശീയ വെബിനാർ സംഘടിപ്പിച്ചു.  കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  വിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും നേതൃത്വത്തിലാണ്  ഓൺലൈൻ വെബിനാർ നടത്തിയത്.

കോളേജ് പ്രിൻസിപ്പൽ ഡോ സി. ഗിസല്ല ജോർജ് വെബിനാർ  ഉദ്ഘാടനം ചെയ്തു. യു എൻ  ആസ്ഥാനമായ സ്ത്രീ ശാക്തീകരണ സംഘടന പ്രസിഡണ്ടും വുമൺ വെൽഫെയർ  വോളണ്ടിയറുമായ  സൗമ്യ നായർ ക്ലാസ് നയിച്ചു. കമ്പ്യൂട്ടർ അപ്ലിക്കേഷൻ  വിഭാഗം മേധാവി സി. ജെയിൻ മരിയ, വിദ്യാർത്ഥി പ്രതിനിധികളായ കീർത്തന, ധനലക്ഷ്മി, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

 മഹാരാഷ്ട്ര, പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ വിവിധ കോളേജുകളിൽ നിന്നുള്ള   വിദ്യാർത്ഥിനികളും, അധ്യാപകരും,  മാതാപിതാക്കളും  വെബിനാറിൽ  പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും  ഇ-സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.