കെ എസ് ആർ ടി സി ഡിപ്പോകളിൽ മദ്യവിൽപ്പന നടത്താനുള്ള തീരുമാനം പുന:പരിശോധിക്കണം- കെ.സി.വൈ.എം 

കെ എസ് ആർ ടി സി ഡിപ്പോകളിൽ മദ്യവിൽപ്പന നടത്താനുള്ള തീരുമാനം പുന:പരിശോധിക്കണം- കെ.സി.വൈ.എം 

കെ എസ് ആർ ടി സി ഡിപ്പോകളിൽ മദ്യവിൽപ്പന നടത്താനുള്ള തീരുമാനം പുന:പരിശോധിക്കണം- കെ.സി.വൈ.എം 

കണ്ണൂർ : കെ എസ് ആർ ടി സി ബസ് സ്റ്റേഷനുകളിൽ മദ്യശാല ആരംഭിക്കാനുള്ള നീക്കം തികച്ചും അപലപനീയവും സ്വൈരജീവിതം കാംക്ഷിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് കെ സി വൈ എം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ.

കെ എസ് ആർ ടി സി ഡിപ്പോകളിൽ മദ്യവിൽപ്പന നടത്തി കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ  കെ സി വൈ എം  അതിരൂപത സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുമ്പിൽ നടത്തിയ 
കാപ്പികുടി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യപരുടെ സാന്നിദ്ധ്യം സ്ത്രീകളും, കുട്ടികളും ഉൾപ്പെടെയുളള യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകും.
സ്റ്റാൻഡിൽ തന്നെ മദ്യശാലകൾ ആരംഭിക്കുന്നത് കെ എസ് ആർ ടി സി ജീവനക്കാരെയും, യാത്രക്കാരെയും മദ്യ ഉപയോഗത്തിലേയ്ക്ക് തള്ളിവിടാൻ ഇടയാക്കുമെന്നതിനാൽ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മേഖല ഡയറക്ടർ ഫാ. വിപിൻ വലിയനിരപ്പേൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അമൽ കെ ജോയി, വൈസ് പ്രസിഡന്റ്‌ നീന പറപ്പള്ളി,‌ ഡെപ്യൂട്ടി പ്രസിഡന്റ്‌ ടോണി ജോസഫ് ചേപ്പുകാലായിൽ, സെക്രട്ടറി സനീഷ് പാറയിൽ, ട്രഷറർ ജിൻസ് മാമ്പുഴക്കൽ, ജോയിന്റ് സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, അനിമേറ്റർ സിസ്റ്റർ പ്രീതി മരിയ, സംസ്ഥാന സിൻഡിക്കറ്റ് അംഗം ചിഞ്ചു വട്ടപ്പാറ, തളിപ്പറമ്പ് ഫൊറോന പ്രസിഡന്റ് ആദർശ് വാലുമ്മേൽ കുന്നേൽ, ടോമിൻ തോമസ് പോൾ, അഖിൽ ജോസ് എന്നിവർ പങ്കെടുത്തു.