വ്രതവാഗ്ദാന സുവർണ ജൂബിലി

വ്രതവാഗ്ദാന സുവർണ ജൂബിലി

വ്രതവാഗ്ദാന സുവർണ ജൂബിലി

കോലഴി: സി എസ് സി സന്യാസിനി സമൂഹത്തിലെ 23 സിസ്റ്റേഴ്സിൻ്റെ  വ്രതവാഗ്ദാന സുവർണ ജൂബിലി ആഘോഷം സെപ്റ്റംബർ 18ന് നടന്നു. കോലഴി  മരിയ ഭവൻ ജനറലേറ്റിൽ നടന്ന തിരുക്കർമങ്ങൾക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ  മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോസ് ഇടശ്ശേരി, ഫാ. ജോസഫ് അന്തിക്കാട്ട്, ഫാ. സിറിയക് വടക്കേൽ, ഫാ. ലിജോ ചാലിശ്ശേരി എന്നിവർ സഹകാർമികരായിരുന്നു.