കരുതലിന്റെ ഓണം ആഘോഷിച്ച് തലശ്ശേരി  എഫ് സി സി സെന്റ് ജോസഫ് പ്രൊവിൻസ്

കരുതലിന്റെ ഓണം ആഘോഷിച്ച് തലശ്ശേരി  എഫ് സി സി സെന്റ് ജോസഫ് പ്രൊവിൻസ്

കരുതലിന്റെ ഓണം ആഘോഷിച്ച് തലശ്ശേരി  എഫ് സി സി സെന്റ് ജോസഫ് പ്രൊവിൻസ്

തലശ്ശേരി: കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിലായ നിരവധി പേർക്ക് തലശ്ശേരി  എഫ് സി സി സെന്റ് ജോസഫ് പ്രൊവിൻസിലെ സിസ്റ്റർമാർ കാരുണ്യ ഹസ്തവുമായി എത്തി.   ഓണത്തോടനുബന്ധിച്ച് ഭക്ഷ്യകിറ്റുകളും, മരുന്നുകളും സിസ്റ്റേഴ്സിന്റെ  നേതൃത്വത്തിൽ  വിതരണം ചെയ്തു. നാട്ടിൽ ദിവസക്കൂലിക്ക് പണിയെടുത്ത്  ജീവിക്കുന്ന ഒരുകൂട്ടം ജനങ്ങൾ ഏറെ കഷ്ടപ്പെടുന്നതായി അറിഞ്ഞപ്പോൾ  തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സെന്റ് ജോസഫ് പ്രൊവിൻസിലെ സിസ്റ്റർമാർ തീരുമാനിക്കുകയായിരുന്നു. 

കണ്ണൂർ സമാജ് വാദി കോളനിയിൽ എഫ് സി സി സന്യാസിനിമാർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.  അവശ്യ സാധനങ്ങൾ വാങ്ങി ഓരോ കിറ്റിലും ആയിരം രൂപയോളം വരുന്ന  സാധനങ്ങൾ  പാക്ക് ചെയ്തു. തുടർന്ന്  പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ നോബിൾ മേരിയുടെ നേതൃത്വത്തിൽ കോളനിയിലെത്തി ഓരോ കുടുംബത്തിനും കിറ്റുകൾ സമ്മാനിച്ചു. കിറ്റ് ലഭിച്ച  ജനങ്ങളുടെ സന്തോഷം സിസ്റ്റേഴ്സിന് നൽകിയത് വലിയ സംതൃപ്തിയുടെ ഓണക്കാല അനുഭവമായിരുന്നു.

ഇതു കൂടാതെ സമീപ പ്രദേശത്തും,   ഇടവകയിലും ലോക്ഡൗൺ കാലത്ത് ജോലിയില്ലാതായ ഡ്രൈവർമാർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ കുടുംബങ്ങളിലും സിസ്റ്റർമാർ സഹായം എത്തിച്ചു നൽകി. കൂടാതെ കൊറോണ ബാധിച്ചവരുടെ കുടുംബങ്ങളിലും ഭക്ഷണ സാധനങ്ങളും മരുന്നും നൽകി കടന്നു ചെല്ലാൻ സന്യാസിമാർക്ക്  സാധിച്ചു.