'ഹൃദയസല്ലാപം' പുസ്തക പ്രകാശനം 

ഹൃദയസല്ലാപം' പുസ്തക പ്രകാശനം 

'ഹൃദയസല്ലാപം' പുസ്തക പ്രകാശനം 

കാക്കനാട്:  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ധ്യാനസല്ലാപങ്ങൾ എന്ന ആധ്യാത്മിക രചനയെ ആധാരമാക്കി  എഴുത്തുകാരനും നിരൂപകനുമായ അനിൽ പി മങ്ങാട്ട് എഴുതിയ 'ഹൃദയസല്ലാപം' എന്ന  പുസ്തകത്തിൻ്റെ പ്രകാശനം സി എം ഐ  ജനറലേറ്റിൽ നടന്നു. ചാവറ സെൻട്രൽ സെക്രട്ടേറിയേറ്റിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ചടങ്ങിൽ ഡോ. സെബാസ്റ്റ്യൻ പോൾ, സി എം ഐ സഭ പ്രിയോർ ജനറാൾ  റവ. ഡോ. തോമസ് ചാത്തമ്പറമ്പിൽ അച്ചന് നൽകി പുസ്തകം പ്രകാശനം ചെയ്തു. 

വിശുദ്ധ ചാവറപ്പിതാവിന്റെ മിസ്റ്റിസിസത്തിന്റെ അഞ്ച് തലങ്ങളെക്കുറിച്ച് പ്രിയോർ  ജനറാൾ റവ. ഡോ. തോമസ് ചാത്തമ്പറമ്പിൽ സംസാരിച്ചു.  ചാവറ പിതാവിന്റെ ആത്മീയതയ്ക്ക്  ഇന്നത്തെ തലമുറയിലുള്ള പ്രസക്തിയെക്കുറിച്ച് അനിൽ പി മങ്ങാട്ട് മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.