മഹാമാരിയില്‍ കൈത്താങ്ങായി അസ്സീസി ഹാന്‍ഡ്

മഹാമാരിയില്‍ കൈത്താങ്ങായി അസ്സീസി ഹാന്‍ഡ്

മഹാമാരിയില്‍ കൈത്താങ്ങായി അസ്സീസി ഹാന്‍ഡ്

കോട്ടയം : ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ അസ്സീസി ഹാന്‍ഡ് എന്ന പേരില്‍ ഒരു ജീവകാരുണ്യ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കോവിഡ്  മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബര്‍ നാലിന് സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തിലാണ് അസ്സീസി ഹാന്‍ഡ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. 

അരക്ഷിതമായ നിരവധി കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിസന്ധിക്കാലത്ത് സഹായ ഹസ്തവുമായി കടന്നു ചെല്ലാന്‍ പദ്ധതിയിലൂടെ സാധിച്ചു. ഇരുനൂറോളം വ്യക്തികള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കിയത്. ഇതില്‍ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍, കൂലിപ്പണിക്കാര്‍, ചെറുകടകള്‍ നടത്തുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, അഭിമാനക്ഷതം ഭയന്ന് ആരോടും ദുരിതത്തെക്കുറിച്ച് പറയാന്‍ ആവാത്തവര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

ദൈവപരിപാലനയില്‍ മാത്രം ആശ്രയിച്ച് തുടക്കമിട്ട ഈ പദ്ധതിയിലൂടെ കഴിഞ്ഞ 11 മാസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷം രൂപയുടെ സഹായമാണ് അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കാന്‍ കഴിഞ്ഞത്. അനേകം സുമനസ്സുകളുടെ നിര്‍ലോഭമായ സഹകരണമാണ് അസ്സീസി ഹാന്‍ഡിന്റെ വിജയത്തിന് അടിസ്ഥാനം. 

വിശപ്പ് അനുഭവിക്കുന്ന നിരവധി വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചു നല്‍കാനും, ദരിദ്രരായ ചില കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കാനും, ആശുപത്രികളില്‍ വോളണ്ടിയര്‍മാരായി സേവനം ചെയ്യാനും  സെന്റ് ജോസഫ് പ്രൊവിന്‍സിലെ സന്യാസികള്‍ക്ക് സാധിച്ചു.