അതിജീവനത്തിന് കൈത്താങ്ങായി എറണാകുളം-അങ്കമാലി അതിരൂപതയുടെ 'വിദ്യാദര്‍ശന്‍', 'കരുതല്‍' പദ്ധതികള്‍

'വിദ്യാദര്‍ശന്‍', 'കരുതല്‍' പദ്ധതികള്‍

അതിജീവനത്തിന് കൈത്താങ്ങായി  എറണാകുളം-അങ്കമാലി അതിരൂപതയുടെ  'വിദ്യാദര്‍ശന്‍', 'കരുതല്‍' പദ്ധതികള്‍

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ 'വിദ്യാദര്‍ശന്‍', 'കരുതല്‍' പദ്ധതികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ വിതരണവും സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാവിതരണവും നടന്നു. 

ഞാറള്ളൂര്‍ സെന്‍റ് ജോസഫ് പള്ളി ഹാളില്‍ നടന്ന പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സ്വയം തൊഴില്‍ സഹായ നടപടികളിലൂടെയും, ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രോത്സാഹനപ്രവര്‍ത്തനങ്ങളിലൂടെയും, കോവിഡ് കാല അതിജീവന നടപടികള്‍ക്ക് ശക്തി പകരാന്‍ സഹൃദയ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 

ഞാറള്ളൂര്‍ സെന്‍റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ്ജ് കാട്ടേത്ത് അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, സഹൃദയ മാനേജര്‍ സി.ജെ. പ്രവീണ്‍, സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്‍റ് വര്‍ഗീസ്, മെഴ്സമ്മ ഔസേപ്പച്ചന്‍, ലീല ജോയി എന്നിവര്‍ സംസാരിച്ചു.

വിദ്യാദര്‍ശന്‍ രണ്ടാം ഘട്ട പദ്ധതിയിലൂടെ 300 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകളും കരുതല്‍ പദ്ധതിയുടെ ഭാഗമായി 200 സ്വയം സഹായ സംഘങ്ങളിലൂടെ 2 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പയുമാണ് നല്‍കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.