മാ​ര്‍​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച അ​ഭി​മാ​ന​ക​രം: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍

മാ​ര്‍​പാ​പ്പ-​മോ​ദി  കൂ​ടി​ക്കാ​ഴ്ച  അ​ഭി​മാ​ന​ക​രം:  ലെ​യ്റ്റി കൗ​ണ്‍​സി​ല്‍

കൊ​​ച്ചി: ഫ്രാ​​ന്‍​സീ​​സ് മാ​​ര്‍​പാ​​പ്പയും പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യും ത​​മ്മി​​ല്‍ വ​​ത്തി​​ക്കാ​​നി​​ല്‍ ന​​ട​​ന്ന ഊ​​ഷ്മ​​ള​​മാ​​യ കൂ​​ടി​​ക്കാ​​ഴ്ച ഭാ​​ര​​ത​​ത്തി​​ന് അ​​ഭി​​മാ​​ന മു​​ഹൂ​​ര്‍​ത്ത​​ങ്ങ​​ള്‍ സ​​മ്മാ​​നി​​ച്ചെ​​ന്നു കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്‌​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഓ​​ഫ് ഇ​​ന്ത്യ (സി​​ബി​​സി​​ഐ) ലെ​​യ്റ്റി കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഷെ​​വ. അ​​ഡ്വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​റ​​ഞ്ഞു.

മാ​​ര്‍​പാ​​പ്പ​​യെ ഇ​​ന്ത്യ​​യി​​ലേ​​യ്ക്കു ക്ഷ​​ണി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ തു​​റ​​ന്ന സ​​മീ​​പ​​ന​​വും വി​​ശാ​​ല കാ​​ഴ്ച​​പ്പാ​​ടും അ​​ഭി​​ന​​ന്ദ​​നീ​​യ​​മാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു ന​​ന്ദി പ​​റ​​യു​​ന്നു. ലോ​​ക​​ത്തി​​നു​​മു​​മ്പി​​ല്‍ ഉ​​യ​​ര്‍​ത്തി​​ക്കാ​​ട്ടു​​ന്ന ഉ​​റ​​ച്ച​​നി​​ല​​പാ​​ടു​​ക​​ളു​​ള്ള ഫ്രാ​​ന്‍​സീ​​സ് മാ​​ര്‍​പാ​​പ്പയു​​ടെ ഇ​​ന്ത്യാ സ​​ന്ദ​​ര്‍​ശ​​നം ച​​രി​​ത്ര​​സം​​ഭ​​വ​​മാ​​യി മാ​​റു​​മെ​​ന്ന് ഇ​​ന്ത്യ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ അ​​ല്മാ​​യ പ്ര​​തി​​നി​​ധി കൂ​ടി​യാ​യ വി.​​സി.​ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​റ​ഞ്ഞു.