പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ  നവീകരിച്ച മെഡിക്കൽ ഐ സി യു 

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ  നവീകരിച്ച മെഡിക്കൽ ഐ സി യു 

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ  നവീകരിച്ച മെഡിക്കൽ ഐ സി യു 

ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ഐ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഒരു ഇൻവാസിവ് വെന്റിലേറ്ററും, രണ്ടു നോൺ ഇൻവാസിവ് വെന്റിലേറ്ററും ഉൾപ്പെടുന്ന ഫോർ ബെഡ് മെഡിക്കൽ ഐ സി യു ആണ് സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സജ്ജമാക്കിയിട്ടുള്ളത്. 

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റവ. ഡോ. കിരൺ തട്ട്ല വെഞ്ചിരിപ്പ് കർമ്മം  നിർവഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ. റീറ്റ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സുമ, എൻ എ ബി എച്ച് കോർഡിനേറ്റർ ജിൻസി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ  ഡോക്ടർമാരും  സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ആശുപത്രിയിലെ മെഡിക്കൽ ഡിപ്പാർട്ട്മെൻറിൽ രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് എട്ടുമണി വരെ ഡോ. റീറ്റ, ഡോ. ഡെയിൻ ആന്റണി, ഡോ. മാർട്ടിൻ അഗസ്റ്റിൻ, ഡോ. സിജു ജോസ് കൂനൻ തുടങ്ങിയ ജനറൽ ഫിസിഷ്യന്മാരുടെ സേവനം ലഭ്യാക്കിയിട്ടുണ്ട്.