സഭാവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും 

സഭാവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും 

സഭാവസ്ത്ര സ്വീകരണവും  പ്രഥമ വ്രതവാഗ്ദാനവും 

പാലാ : ഡി എസ് ടി സന്യാസിനീ സമൂഹത്തിലെ 8 നവസന്യാസാര്‍ത്ഥിനികളുടെ സഭാവസ്ത്ര സ്വീകരണവും പ്രഥമവ്രതവാഗ്ദാനവും ജൂണ്‍ 29 ചൊവ്വാഴ്ച നടന്നു. DST ജനറലേറ്റു ഭവനത്തില്‍ നടന്ന തിരു ക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവ് കാര്‍മ്മികത്വം വഹിച്ചു. ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ തെരുവത്ത്,  പിതാവിന്‍റെ സെക്രട്ടറി റവ. ഫാ. ജോണ്‍സന്‍ പാക്കരമ്പേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 

സുപ്പീരിയര്‍ ജനറല്‍ സി. ലിസാ ജോസ്, അസി. സുപ്പീരിയര്‍ ജനറല്‍ സി. സലോമി, ജനറല്‍ കൗണ്‍ സിലേഴ്സ്, പാലാ സാന്തോം പ്രൊവിന്‍സ്  പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. ജെസി മനയത്ത്, ഉജ്ജൈന്‍ സെന്‍റ് തോമസ് പ്രൊവിന്‍സ്  കൗണ്‍സിലര്‍ സി. റോസിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.