ദൈവകരുണയെ പ്രഘോഷിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട PDM Clerical Pious Union, PDM Monastery ആയി ഉയർത്തപ്പെട്ടു. 

ദൈവകരുണയെ പ്രഘോഷിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട PDM Clerical Pious Union, PDM Monastery ആയി ഉയർത്തപ്പെട്ടു. 

ദൈവകരുണയെ പ്രഘോഷിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട PDM Clerical Pious Union, PDM Monastery ആയി ഉയർത്തപ്പെട്ടു. 

അട്ടപ്പാടി:  Clerical Pious Union ആയിരുന്ന  Preachers of Divine Mercy - PDMനെ മാർ ജേക്കബ് മനത്തോടത്ത് പിതാവ് PDM Monastery ആയി ഉയർത്തി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അനുവാദത്തോടും അനുഗ്രഹങ്ങളോടും കൂടെയാണ്  2021 മെയ് 30ന് മനത്തോടത്ത് പിതാവ് Monastery ആയി ഉയർത്തിക്കൊണ്ടുള്ള ഡിക്രി പുറപ്പെടുവിച്ചത്.

2018 ഏപ്രിൽ 24 നാണ് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവ് തന്റെ കൽപന വഴി ഭാവിയിൽ Monastery ആയി ഉയർത്തപ്പെടാനുള്ള ലക്ഷ്യത്തോടെ PDM സമൂഹത്തെ Clerical Pious Union ആയി സ്ഥാപിച്ചത്. 

അവസാനത്തെ ആത്മാവിനെയും തേടിപ്പിടിച്ച് ദൈവത്തിലേയ്ക്ക് അടുപ്പിക്കുവാനും ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി ആത്മാർപ്പണം ചെയ്യുവാനും വിളിയ്ക്കപ്പെട്ട PDM അംഗങ്ങൾ ഈ ദൗത്യ പൂർത്തീകരണത്തിനായി  ആദ്ധ്യാത്മികത, പ്രാർത്ഥന, പരിഹാരം, വിടുതൽ ശുശ്രൂഷ,  വചന ശുശ്രൂഷ, താപസ ജീവിതം, വ്രതബദ്ധമായ സമൂഹജീവിതം തുടങ്ങിയവയിലൂടെ  ദൈവകാരുണ്യത്തിന്റെ പ്രഘോഷകരായി വളർന്നുകൊണ്ടിരിക്കുന്നു.

പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവ്, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതിങ്കൽ, സി. എയ്മി എമ്മാനുവേൽ തുടങ്ങിയ ആത്മപാലകർക്ക് വർഷങ്ങൾക്ക് മുൻപ് അനുഭവപ്പെട്ട ആന്തരികവിളിയുടെയും ദൈവപിതാവിന്റെ ആഹ്വാനത്തിനും പ്രത്യുത്തരമായാണ് PDM എന്ന താപസ സമൂഹത്തിന് ആരംഭം കുറിച്ചത്.