നിർമ്മല മെഡിക്കൽ സെന്ററിൽ സൈക്യാട്രി വിഭാഗം ആരംഭിച്ചു 

നിർമ്മല മെഡിക്കൽ സെന്ററിൽ സൈക്യാട്രി വിഭാഗം ആരംഭിച്ചു 

നിർമ്മല മെഡിക്കൽ സെന്ററിൽ സൈക്യാട്രി വിഭാഗം ആരംഭിച്ചു 

മൂവാറ്റുപുഴ: കോവിഡ് കാലഘട്ടത്തിൽ അനേകർക്ക് അത്താണിയായി മാറിയ നിർമ്മല മെഡിക്കൽ സെന്ററിൽ 22 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെ സൈക്യാട്രി വിഭാഗം ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കുട്ടികൾക്കും കൗമാരക്കാർക്കും യുവജനങ്ങൾക്കും പ്രത്യേക കരുതലും, സ്വഭാവ രൂപീകരണത്തിന് ആവശ്യമായ കൗൺസിലിംഗ് ക്ലാസുകളും ഇവിടെ നൽകിവരുന്നുണ്ട്. 

ഓൺലൈനായി സ്കൂളുകളിലും ഇടവകകളിലും ഇത്തരം ക്ലാസുകൾ നിർമല മെഡിക്കൽ സെന്റർ  ലഭ്യമാക്കുന്നുണ്ട്. വിവിധ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നവരെയും,  മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെയും  ബോധവൽക്കരിക്കാൻ ആവശ്യമായ ക്ലാസ്സുകളും സെമിനാറുകളും ഇവിടെ നടത്തിവരുന്നുണ്ട്. തകർന്നുപോയ നിരവധി കുടുംബങ്ങളെ കൗൺസിലിങ്ങിലൂടെ വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലോക മാനസിക ആരോഗ്യ ദിനവും ലഹരിവിരുദ്ധദിനവും നിർമല മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ആചരിച്ചിരുന്നു. അനേകരെ  നല്ല മൂല്യബോധമുള്ളവരായി വളർത്തിയെടുക്കാനും ഉത്തമ വ്യക്തിത്വത്തിന് ഉടമകളായി  മാറ്റുവാനും ദൈവാശ്രയ ബോധത്തിലേക്ക് നയിക്കുവാനും നിർമല മെഡിക്കൽ സെന്ററിന് സാധിക്കുന്നുണ്ട്.