ഗര്‍ഭച്ഛിദ്രം തലമുറയെ ഇല്ലായ്മ ചെയ്യുന്ന  മഹാവിപത്ത്: കെസിബിസി  പ്രൊലൈഫ് 

ഗര്‍ഭച്ഛിദ്രം തലമുറയെ ഇല്ലായ്മ ചെയ്യുന്ന  മഹാവിപത്ത്: കെസിബിസി  പ്രൊലൈഫ് 

ഗര്‍ഭച്ഛിദ്രം തലമുറയെ ഇല്ലായ്മ ചെയ്യുന്ന  മഹാവിപത്ത്: കെസിബിസി  പ്രൊലൈഫ് 

കൊച്ചി: ഓരോ കുഞ്ഞും  ഒരു തലമുറയെ പ്രതിനിധാനം  ചെയ്യുന്നതും  ഓരോ ഗര്‍ഭച്ഛിദ്രവും  തലമുറയെ ഇല്ലാതാക്കുന്ന  മഹാവിപത്താണെന്നും കെസിബിസി പ്രൊലൈഫ് സമിതി. ഗര്‍ഭസ്ഥശിശുവിന്റെ ജനിക്കാനുള്ള അവകാശം ഇല്ലായമ ചെയ്യുന്ന ഗര്‍ഭച്ഛിദ്രത്തിനെതിരേ മനഃസാക്ഷിയുണരണമെന്നു സമിതി  ഡയറക്ടര്‍ ഫാ.  പോള്‍സണ്‍  സിമേതിയും പ്രസിഡന്റ് സാബു ജോസും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉദരത്തിലെ  കുഞ്ഞിനു  ജനിക്കുവാന്‍ അവകാശമുണ്ടെന്നും ഗര്‍ഭസ്ഥശിശു മറ്റൊരു  വ്യക്തിയാണെന്നു വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി  ജസ്റ്റിസ്  പി.ബി. സുരേഷ് കുമാറിനെ അഭിനന്ദിക്കുന്നതായി  അവര്‍ അറിയിച്ചു. ഇത്തരം  നീതിയുടെ  ഉറച്ചനിലപാടുകള്‍  എടുക്കുവാന്‍  ഉറച്ചമൂല്യബോധമുള്ള  ജഡ്ജിമാര്‍ക്ക് മാത്രമേ കഴിയുള്ളൂവെന്നും അവര്‍ പറഞ്ഞു.