ജോസഫ് പറേടത്തിലച്ചന്റെ 49-ാം ചരമവാർഷികം ആചരിച്ചു.

ജോസഫ് പറേടത്തിലച്ചന്റെ 49-ാം ചരമവാർഷികം ആചരിച്ചു.

ജോസഫ് പറേടത്തിലച്ചന്റെ 49-ാം ചരമവാർഷികം ആചരിച്ചു.

കോട്ടയം: ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപക പിതാക്കന്മാരിലൊരാളും ദിവ്യകാരുണ്യ ഉപാസകനുമായിരുന്ന  ജോസഫ് പറേടത്തിലച്ചന്റെ 49-ാമത് ചരമ വാർഷികം ആഗസ്റ്റ് 21ന് ആചരിച്ചു. അതിരമ്പുഴ ലിസ്യൂ ആശ്രമത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം എമ്മാവൂസ് പ്രൊവിൻഷ്യൽ ഫാ. ഡൊമിനിക്ക് മുണ്ടാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.  എം സി ബി എസ് സഭ സുപ്പീരിയർ ജനറൽ ഫാ. ജോസഫ് മലേപറമ്പിൽ വചന സന്ദേശം നൽകി. വി. കുർബാനയ്ക്ക് ശേഷം പറേടത്തിലച്ചന്റെ കബറിടത്തിങ്കൽ ഒപ്പീസ് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ തിരുകർമ്മങ്ങളിൽ സഭാംഗങ്ങളും ലിസ്യൂ മൈനർ സെമിനാരിയിലെ  വൈദികാർത്ഥികളും ലിസ്യൂ ഇടവകാംഗങ്ങളും  പങ്കെടുത്തു.

1887 ഡിസംബർ 15ന് പറേടം മാത്തൻ ത്രേസ്യാ ദമ്പതികളുടെ മകനായി മുത്തോലപുരത്ത് ജനിച്ച ജോസഫ് പറേടത്തിലച്ചൻ, ഡിസംബർ 22ന് ഇലത്തി പള്ളിയിൽ മാമ്മോദീസ സ്വീകരിച്ചു. കുടിപ്പള്ളികൂടത്തിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പുതുവേലി സ്കൂളിൽ പ്രാഥമിക പഠനവും, മാന്നാനം സെന്റ് എഫ്രേം  സ്കൂളിൽ തുടർ പഠനവും പൂർത്തിയാക്കി. വൈദിക പരിശീലനത്തിനായി പുത്തൻ പള്ളി സെമിനാരിയിൽ പ്രവേശിച്ച അദ്ദേഹം 1914 ഡിസംബർ 28ന് പൗരോഹിത്യം സ്വീകരിച്ചു.  

ചങ്ങനാശ്ശേരി രൂപതയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തിരുന്ന കാലത്താണ് സന്യാസ ജീവിതത്തിലുള്ള ആഗ്രഹം മുളയെടുത്തത്. തുടർന്ന്, ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ,  മാർ ജെയിംസ് കാളാശ്ശേരി പിതാവിൻ്റെ  അനുഗ്രഹാശിസ്സുകളോടെ 1933 മെയ് 7ന് ഫാ. മാത്യു ആലക്കളത്തിലിനൊപ്പം  ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന് തുടക്കം കുറിച്ചു. സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായും  വൈദിക വിദ്യാത്ഥികളുടെ അദ്ധ്യാത്മിക പിതാവായും നിശബ്ദ സേവനം ചെയ്ത അദ്ദേഹം 1972