എഡിറ്റോറിയൽ - August 2021

ഇടയന്‍ ആടുകളെ നല്ല മേച്ചില്‍ പുറങ്ങളിലേക്ക് നയിക്കുമെന്ന സങ്കീര്‍ത്തകന്‍റെ പ്രതീക്ഷ തന്നെയാണ് ദൈവജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഭാ നേതൃത്വത്തില്‍ നിന്നും ഏവരും പ്രതീക്ഷിക്കുന്നത്.

എഡിറ്റോറിയൽ - August 2021

സഭയോടൊത്ത് ചിന്തിക്കുക

ഇടയനും അജഗണവും! കൂട്ടായ്മയെ ഓര്‍മ്മപ്പെടുത്തുന്ന ചിന്തയാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നതനുസരിച്ച് സഭ എന്നാല്‍ ദൈവജനമാണ്. മാമോദീസാ സ്വീകരിച്ച എല്ലാവരും അടങ്ങുന്ന ദൈവജനം എന്ന സഭാ വിജ്ഞാനീയ ചിന്തയാണിത്. നേതൃത്വം നല്കുന്നവരും  നേതൃത്വം സ്വീകരിക്കുന്നവരും അടങ്ങുന്ന ദൈവജനമെന്ന കൂട്ടായ്മയാണിത്. 
മാമോദീസായിലൂടെ ക്രിസ്തുവിന്‍റെ പൊതുപൗരോഹിത്യത്തില്‍ ദൈവജനം മുഴുവന്‍ പങ്കുചേരുന്നു. ക്രിസ്തു തന്‍റെ പരസ്യജീവിത കാലത്ത് നിര്‍വ്വഹിച്ച എല്ലാ ശുശ്രൂഷകളും ഇന്ന് സഭയില്‍ നിര്‍വ്വഹിക്കാനായി പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട് പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് നല്കപ്പെടുന്നതാണ് ശുശ്രൂഷാ പൗരോഹിത്യം. ഇടയന്‍ ആടുകളെ നല്ല മേച്ചില്‍ പുറങ്ങളിലേക്ക് നയിക്കുമെന്ന സങ്കീര്‍ത്തകന്‍റെ പ്രതീക്ഷ തന്നെയാണ് ദൈവജനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഭാ നേതൃത്വത്തില്‍ നിന്നും ഏവരും പ്രതീക്ഷിക്കുന്നത്. അതൊരു വിശ്വാസമാണ്; വാഗ്ദാനവുമാണ്. ആടുകളുടെ മണമുള്ള ഇടയാനാവുക എന്നതും ഇതിനോട് ചേര്‍ന്നു പോകുന്ന ചിന്ത തന്നെയാണ്. അനശ്വരമായ ദൈവീക ജീവനിലേക്ക് ദൈവജനത്തെ കൈപിടിച്ചുയര്‍ത്താന്‍ സ്വജീവിതം സമര്‍പ്പിച്ചവരാണ് അഭിഷിക്തരായ പുരോഹിതരും മെത്രാന്‍മാരും. പുരോഹിതരിലൂടെ ലഭ്യമാകുന്ന ശുശ്രൂഷകള്‍ ദൈവജനത്തിന്‍റെ അവകാശമാണ്. ഈ ശുശ്രൂഷകള്‍ സഭയുടെ നാമത്തില്‍ ദൈവജനത്തിന് നല്കുവാനുള്ള ഉത്തരവാദിത്തം അഭിഷിക്തരില്‍ നിക്ഷിപ്തവുമാണ്. 

ഇടയന്‍റെ സ്വരം ശ്രവിക്കുന്ന ആടുകള്‍ എന്ന ചിന്തയും ഇവിടെ പ്രസ്താവ്യമാണ്. കൂട്ടായ്മയുടെ അനുഭവം സംലഭ്യമാക്കുന്നത് സ്വരം ശ്രവിക്കുന്ന ആടുകളുടെ സാന്നിധ്യമാണ്. ഈ കൂട്ടായ്മയില്‍ അസ്വസ്ഥ കടന്നുവരുന്നത് തിരിച്ചറിയാന്‍ ദൈവജനത്തിന് കടമയുണ്ട്. ഇടയനടുത്ത ഉത്തരവാദിത്വം തിരിച്ചറിയാതെ പെരുമാറുന്നവരേയും, സ്വരം ശ്രവിക്കാന്‍ താത്പര്യം നഷ്ടമായ ആടുകളെയും നാം വിവേചിച്ചറിയേണ്ടതുണ്ട്. എല്ലാ കാലഘട്ടത്തിലും സഭയോടൊത്ത് ചിന്തിക്കുവാനും സഭയെ സ്നേഹിക്കുവാനും ദൈവജനത്തിനാകണം. 

കോവിഡിന്‍റെ ഈ സത്യാനന്തരകാലത്ത് സോഷ്യല്‍ മീഡിയ പരിസരങ്ങള്‍ വളരെ പ്രത്യേകിച്ച്, സഭയുടെ കൂട്ടായ്മയെ അസ്വസ്ഥമാക്കുന്ന പരിപ്രേഷ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ പലതു കഴിഞ്ഞാണല്ലോ പലപ്പോഴും ഇടയലേഖനങ്ങള്‍ ഇടവകപള്ളികളില്‍ വായനക്കെത്തുന്നത്. വിവിധതരം അജണ്ടകളും അതിനു സാമ്പത്തിക പിന്തുണയെത്തിക്കുന്ന കമ്പോള ചിന്തകളും ഒരുക്കുന്ന വാല്യൂ സിസ്റ്റങ്ങളാണ് മാധ്യമങ്ങള്‍ക്കുള്ളത്. പ്രേഷകര്‍ എന്ത് ചിന്തിക്കണമെന്നും അത് എപ്പോള്‍ ചിന്തിക്കണമെന്നും മാധ്യമങ്ങള്‍ മസ്തിഷ്ക പ്രക്ഷാളനം നടത്തുന്ന കാലത്തിലാണ് നാം ജീവിക്കുന്നതെന്ന് തിരിച്ചറിയണം. ദൈവജനത്തിന്‍റെ പരിപാവനമായ വിശ്വാസമൂല്യങ്ങളെ, പ്രമുഖ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നല്കുന്ന ഇത്തരം ചിന്താപരിസരങ്ങളില്‍ മാത്രം സ്വീകരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ച് വിശ്വാസികളായ നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ കുടുംബങ്ങളില്‍നിന്നും നാം സ്വീകരിക്കുന്ന ദൈവാനുഭവത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ കാണാനുള്ള വിശ്വാസിയുടെ അവസരങ്ങള്‍ കുറഞ്ഞുവരികയാണ്. മാധ്യമങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന (agenda setting, priming & framing theories) ശൈലികളില്‍ മാത്രം ദൈവത്തെയും ലോകത്തെയും ബന്ധങ്ങളെയും നോക്കികാണാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണിന്നുള്ളത്. ഇത്തരം സാഹചര്യത്തിലാണ് മതസൗഹാര്‍ദവും മാനവികതയും പറഞ്ഞ് സ്വസമുദായത്തിന്‍റെ നന്മകളെ ഇകഴ്ത്തി കാണിക്കുന്നവര്‍ക്കെതിരെ മാന്യമായി പ്രതികരിക്കാന്‍ പോലുമാകാതെ വരുന്നത്.   

മതസൗഹാര്‍ദം നിലനില്‍ക്കട്ടെ എന്ന ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോഴും, സമൂഹത്തില്‍ സ്പര്‍ദ്ധ പരത്തുന്ന രീതിയില്‍ ക്രിസ്തീയ വിശ്വാസത്തെ ഇകഴ്ത്തുന്ന സാഹചര്യങ്ങള്‍ക്കെതിരെ മാന്യമായി പ്രതികരിക്കാനുള്ള സാധ്യതകള്‍ തള്ളികളയാനാവില്ല. സഹിഷ്ണത നഷ്ടപ്പെടാത്ത രീതിയിലുള്ള പ്രതികരണമാണ് അഭിലഷണീയം. ക്ഷമയില്ലാത്തതും അസഹിഷ്ണുത നിറഞ്ഞുനില്‍ക്കുന്നതുമായ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ക്രിസ്തു നിലകൊണ്ടതു മുഴുവന്‍ സഹിഷ്ണതയ്ക്കുവേണ്ടിയിട്ടാണ്. മാന്യമായി പ്രതികരിക്കുന്ന ക്രിസ്തുവിനെയാണ് നാം വി. ഗ്രന്ഥത്തില്‍ കണ്ടു മുട്ടുന്നത്.
പത്രോസാകുന്ന പാറമേല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ നൂറ്റാണ്ടുകളായുള്ള പ്രയാണത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ എക്കാലവുമുണ്ടായിരുന്നു. അത് പ്ര