കാരുണ്യ സ്പർശവുമായ് ഡൊമിനിക്കൻ സിസ്റ്റേഴ്സ് 

കാരുണ്യ സ്പർശവുമായ് ഡൊമിനിക്കൻ സിസ്റ്റേഴ്സ് 

കാരുണ്യ സ്പർശവുമായ് ഡൊമിനിക്കൻ സിസ്റ്റേഴ്സ് 

മണ്ണാർക്കാട്: പ്രതിസന്ധിയുടെ കൊവിഡ് കാലത്ത്  ദൈവിക ഇടപെടലുകളിലൂടെ അനേകർക്ക് കരസ്പർശമാകുവാൻ ഡൊമിനിക്കൻ സിസ്റ്റേഴ്സിന് സാധിച്ചു.  കോവിഡ് രോഗികൾക്ക് വേണ്ടി പൾസ് ഓക്സീ മീറ്റർ, മാസ്ക്, സാനിറ്റൈസർ എന്നിവയടങ്ങിയ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. സമീപ പ്രദേശത്തെ കോളനിയിൽ താമസിക്കുന്നവർക്കും, ദരിദ്രരായ ജനങ്ങൾക്കും ഭക്ഷ്യ വസ്തുക്കളും,  ഭക്ഷ്യധാന്യകിറ്റുകളും  വിതരണം ചെയ്തു.

മണ്ണാർക്കാട് നഗരസഭയ്ക്ക് കീഴിൽ ഒരുക്കിയ സമൂഹ അടുക്കളയിലേക്ക് സൗജന്യമായി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി. ഒരാഴ്ചയോളം അവിടെ ഭക്ഷണം ഒരുക്കുന്നതിനും ഭക്ഷണ പൊതികൾ ക്രമീകരിക്കുന്നതിനും സിസ്റ്റേഴ്സ് മുൻകൈയ്യെടുത്ത് പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ സ്നേഹസ്പർശം എന്ന ദുരിതാശ്വാസ നിധിയിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭാവനയും നൽകി. ഡൊമിനിക്കൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറാൾ സിസ്റ്റർ ടെസി കാച്ചപ്പിള്ളി അസിസ്റ്റന്റ് ജനറാൾ സിസ്റ്റർ മോൺസി എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.