DST സന്യാസിനീ സമൂഹത്തിലെ ആദ്യ ബാച്ച് സിസ്റ്റേഴ്സിന്റെ വ്രതവാഗ്ദാനസുവർണ്ണ ജൂബിലി ആഘോഷം.....

DST സന്യാസിനീ സമൂഹത്തിലെ ആദ്യ ബാച്ച് സിസ്റ്റേഴ്സിന്റെ വ്രതവാഗ്ദാനസുവർണ്ണ ജൂബിലി ആഘോഷം.....

ഭരണങ്ങാനം: ഡി എസ് ടി സന്യാസിനി സമൂഹത്തിലെ ആദ്യ ബാച്ചിലെ 20 സിസ്റ്റേഴ്സിന്റെ വ്രതവാഗ്ദാന  സുവർണ്ണ ജൂബിലി ആഘോഷം ജൂലൈ 5 ന് നടന്നു. ഭരണങ്ങാനം ജനറലേറ്റു ഭവനത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് കാർമ്മികത്വം വഹിച്ചു. സീറോ മലബാർ ദളിത് വികാർ സൊസൈറ്റി കമ്മീഷൻ സെക്രട്ടറി റവ. ഫാ. സിജു അഴകത്ത് സഹ കാർമ്മികനായിരുന്നു. 

25 പേരാണ് ആദ്യ ബാച്ചിൽ സന്യാസ വസ്ത്രം സ്വീകരിച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തിയിരുന്നത്. ഇതിൽ 5 പേർ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ശേഷിക്കുന്ന 20 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.