കോവിഡ് മഹാമാരിയില്‍ നേപ്പാളിലെ  ഗിരിവാസികള്‍ക്ക് സാന്ത്വനമായി  സി എസ് ടി സന്യാസ സമൂഹം 

കോവിഡ് മഹാമാരിയില്‍ നേപ്പാളിലെ  ഗിരിവാസികള്‍ക്ക് സാന്ത്വനമായി  സി എസ് ടി സന്യാസ സമൂഹം 

കോവിഡ് മഹാമാരിയില്‍ നേപ്പാളിലെ  ഗിരിവാസികള്‍ക്ക് സാന്ത്വനമായി  സി എസ് ടി സന്യാസ സമൂഹം 

നേപ്പാള്‍: കോവിഡ് മഹാമാരിക്കിടയിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുകയാണ് സി എസ് ടി സന്യാസ വൈദികര്‍ സ്ഥാപിച്ച നേപ്പാള്‍ ലിറ്റില്‍ ഫ്ലവര്‍ സൊസൈറ്റി. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ കാലത്തും കോവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിലും  ആയിര ത്തിലധികം കുടുംബങ്ങള്‍ക്കും, ഈ വര്‍ഷം നാലായിരത്തിലധികം കുടുംബങ്ങള്‍ക്കും ഭക്ഷ്യക്കിറ്റ്, കോവിഡ് പ്രതിരോധ കിറ്റ്, എന്നിവ സൊസൈറ്റി വിതരണം ചെയ്തിരുന്നു. 2500 ഓളം കുട്ടികള്‍ക്ക് പോഷകാഹാര കിറ്റുകളും  വിതരണം ചെയ്തിട്ടുണ്ട്.

1993ല്‍ നേപ്പാളില്‍ പ്രവര്‍ത്തനമാരംഭിച്ച സൊസൈറ്റി സാമൂഹിക വിദ്യാഭ്യാസ സേവനങ്ങള്‍ ലക്ഷ്യം വച്ചാണ് മുന്നോട്ടു പോകുന്നത്. നേപ്പാളിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചെപ്പാങ് ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇവര്‍ കൂടുതലായും  പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജൂലൈ മാസത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിച്ച എണ്ണൂറിലധികം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും  വിതരണം ചെയ്തിരുന്നു. 

മിഷന്‍ സുപ്പീരിയര്‍ ഫാ. റോബി കിഴക്കേക്കര സി എസ് റ്റി, ഫാ. മൈക്കിള്‍ ചിറയത്ത് സി എസ് റ്റി, ഫാ. മഞ്ജുഷ് സ്രാകത്ത് സി എസ് റ്റി, ഫാ. ജിജോ പന്തക്കല്‍ സി എസ് റ്റി, ഫാ. ബിബിന്‍ മറ്റത്തില്‍ സി എസ് റ്റി, ഫാ. സിറില്‍ മങ്കരയില്‍ സി എസ് റ്റി, ഫാ. ബിജോ മാങ്കൂട്ടം സി എസ് റ്റി എന്നിവര്‍ ചേര്‍ന്ന് ഈ ചെറിയ ഗോത്രവര്‍ഗ്ഗക്കാരുടെ പട്ടിണി മാറ്റാനുള്ള പ്രയത്നത്തിലാണ്.

നഗരത്തില്‍ നിന്ന് ഭക്ഷണ സാധനങ്ങളുമായി മലകളും പുഴകളും താണ്ടി മണിക്കൂറുകളോളം യാത്ര ചെയ്താണ് ഓരോ സ്ഥലത്തും എത്തിച്ചേരുന്നത്. സുമനസുകളായ വ്യക്തികളുടെയും സംഘടനകളുടെയും സഹായവും ഇവര്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സേവനം എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ വൈദികര്‍.