59-മത് എൽ. ആർ. സി. സെമിനാർ ആരംഭിച്ചു

59-മത് എൽ. ആർ. സി. സെമിനാർ ആരംഭിച്ചു

59-മത് എൽ. ആർ. സി. സെമിനാർ ആരംഭിച്ചു

കാക്കനാട്: സീറോമലബാർ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിൽ എൽ.ആർ.സി.യുടെ  59-മത് സെമിനാർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വെബിനാറുകളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 'മാർത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറുകൾ  മാർച്ച് 20, 27, ഏപ്രിൽ 10, 30, മെയ് 7, 14 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.  ഈ പഠന പരമ്പര  മാർച്ച് 20-ാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവി പ്രഫസർ ഫാ. പയസ് മലേകണ്ടത്തിൽ, ഇന്ത്യയിലെ വിവിധ മേജർ സെമിനാരികളിലെ ചരിത്ര വിഭാഗം പ്രഫസർ ഡോ. ഫാ. ജെയിംസ് കുരുക്കിലംകാട്ട് എം.എസ്.റ്റി., എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. സെമിനാരിൽ അമ്പതോളം പേർ പങ്കെടുത്തു. എൽ.ആർ.സി. ചെയർമാൻ മാർ ടോണി നീലങ്കാവിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ജോജി കല്ലിങ്ങൽ, സെക്രട്ടറി സി. ജോയിന എം.എസ്.ജെ. എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള വെബിനാറുകളിൽ പങ്കെടുക്കാനാ​ഗ്രഹിക്കുന്നവർ (lrcseminars@gmail.com) ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.