15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി എം സി ഉദയപ്രോവിൻസ് 

15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി എം സി ഉദയപ്രോവിൻസ് 

15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി എം സി ഉദയപ്രോവിൻസ് 

ഇരിഞ്ഞാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിന്റെ സന്തോഷനിറവിലാണ് ഉദയ പ്രോവിൻസിലെ സി എം സി സിസ്റ്റേഴ്സ്. 15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് 5 സെന്റ് സ്ഥലവും പാർപ്പിടവും എന്ന രീതിയിൽ ഭവനങ്ങൾ കൈമാറിയ ദിനം. കണ്ണീകരയിൽ 15 വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാനചടങ്ങും ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. സ്മാരകശില അനാച്ഛാദനം ഇരിഞ്ഞാലക്കുട രൂപത മുഖ്യ വികാരി ജനറാൾ റവ. ഫാ. ആന്റോ ആലപ്പാടൻ, പഞ്ചായത്ത് മെമ്പർ ഷൈനി വർഗീസ് എന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. സ്വാഗതം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിമലയും സാമൂഹ്യവകുപ്പ് കൗൺസിലർ സിസ്റ്റർ ലിസി പോൾ നന്ദിയും പറഞ്ഞു.


സി എം സി സന്യാസിസമൂഹത്തിന്റെ സ്ഥാപകനായ വി കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ സ്വർഗ്ഗപ്രാപ്തിയുടെ 150 - 90 വർഷത്തിന്റെ ദീപ്തമായ സ്മരണയാണ് ചാവറ ആരാമം.