ഹൊസൂര്‍ രൂപതാ ബൈബിള്‍ കണ്വെന്ഷന്

ഹൊസൂര്‍: രൂപത ബൈബിള്‍ കണ്വെന്ഷന് 'ഫിയാത്ത് 2021' ഫെബ്രുവരി 12, 13, 14 ദിവസങ്ങളില്‍ നൂത്തഞ്ചേരി സെന്റ് ആന്റണീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. അട്ടപ്പാടി സെഹിയോന്‍ ധ്യാന ടീം ആയിരുന്നു കണ്വെന്ഷന് നയിച്ചത്. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹര്യത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ദേവാലയത്തില്‍ ധ്യാനത്തില്‍ പങ്കെടുത്തത്. എല്ലാവര്ക്കും ധ്യാനത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നു.