ഭിന്നശേഷിക്കാർക്ക് സൗജന്യ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് സൗജന്യ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

ഭിന്നശേഷിക്കാർക്ക് സൗജന്യ പൾസ് ഓക്സി  മീറ്റർ വിതരണം ചെയ്തു

എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹൃദയ സ്പർശൻ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി  സൗജന്യ പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ സഹൃദയ സ്പർശൻ ജില്ലാ ഫെഡറേഷൻറെ നേതൃത്വത്തിൽ അങ്കമാലി സുബോധന പാസ്റ്ററൽ സെൻററിൽ സംഘടിപ്പിച്ച യോഗത്തിൽ റോജി.എം.ജോൺ എം.എൽ.എ വിതരണോദ്‌ഘാടനം നിർവഹിച്ചു. കോവിഡ് ഭീതി നാട്ടിൽ നിന്നൊഴിവാക്കുന്നതിനായുള്ള പരിശ്രമങ്ങളിൽ എല്ലാവരും ആത്മവിശ്വാസത്തോടെ പങ്കുചേരണമെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറിനിൽക്കുന്നവരെ പ്രത്യേക കരുതലോടെ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്കമാലി ഫൊറോനാ  വികാരി ഫാ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ , അങ്കമാലി മേഖല ഡയറക്ടർ ഫാ. ജിമ്മി കുന്നത്തൂർ, ജില്ലാ ഫെഡറേഷൻ പ്രസിഡൻറ് വി.ജി.അനിൽ ശ്രീമൂലനഗരം, സ്പർശൻ കോ ഓർഡിനേറ്റർ സെലിൻ പോൾ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരുടെ സ്പർശൻ സ്വയം സഹായ സംഘങ്ങൾ വഴി  100 പേർക്കാണ് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തത്.