സ്നേഹസാന്ത്വനമായി എഫ് എസ് ഡി സഹോദരിമാർ 

സ്നേഹസാന്ത്വനമായി എഫ് എസ് ഡി സഹോദരിമാർ 

തോപ്രാംകുടി: തെരുവിൽ ഒറ്റപ്പെട്ടും അലഞ്ഞും നടക്കുന്നവരെ പൊലീസുകാരുടെ നേതൃത്വത്തിൽ അസീസി സ്നേഹാശ്രമത്തിലെത്തിക്കുന്നു. 21 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞതിനുശേഷം കോവിഡ് ടെസ്റ്റ് നടത്തി സെന്ററുകളിലേക്ക് സ്വീകരിക്കുന്നു. അതോടൊപ്പം ജോലിയില്ലാതെ നടക്കുന്നവർക്ക് സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി നൽകി സഹായിക്കുന്നു. ഭക്ഷണ കിറ്റ് നൽകുകയും രാത്രി കടത്തിണ്ണയിൽ  കിടന്നുറങ്ങുന്നവർക്ക് ഭക്ഷണവും പുതപ്പും നൽകുകയും ചെയ്തുവരുന്നു. നിർധന കുട്ടികൾക്ക് തുടർ പഠന സൗകര്യം ഒരുക്കി കൊടുക്കുകയും നഴ്സിംഗ് പഠിക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നു.