സൈബർയുഗത്തിലെ സമർപ്പിതജീവിതം 

സൈബർയുഗത്തിലെ സമർപ്പിതജീവിതം 

പാലക്കാട്: ദിവ്യകാരുണ്യ മിഷനറി സഭയുടെ സീയോൻ കോഴിക്കോട് പ്രോവിൻസിന്റെ ഒഫീഷ്യൽ മീഡിയ ഹബ്ബായ സിയോൺ ഇന്നോവേറ്റീവ് മീഡിയ 'സമർപ്പിത ജീവിതത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും' കുറിച്ച് നടത്തിയ വെബിനാർ ശ്രദ്ധേയമായി. മെയ് 19ന് വൈകിട്ട് 8 മുതൽ 10 വരെ നടത്തപ്പെട്ട വെബിനാറിൽ 1500 ത്തോളം സമർപ്പിതർ പങ്കെടുത്തു. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും വിവിധ സമർപ്പിത സഭകളുടെ നേതൃനിരയിലുള്ളവരും വെബിനാറിൽ പങ്കെടുത്തു. അഡ്വ. ജിജിൽ ജോസഫാണു ക്ലാസ് നയിച്ചത്. സൈബർയുഗത്തിലെ സമർപ്പിത ജീവിതത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് അദ്ദേഹം വ്യക്തമായ ബോധവൽക്കരണം നൽകി. സമർപ്പണ ജീവിതത്തിന്റെ വഴികളും സാധ്യതകളും ഏറിവരുന്ന കാലഘട്ടത്തിൽ സമർപ്പിതർ ഏതെല്ലാം മേഖലകളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൈബർലോകത്തെ അപകട സാധ്യതകളെ കുറിച്ചും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെ കുറിച്ചും സമർപ്പിതർക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം ബോധവൽക്കരണം നൽകി. പ്രേഷിത പ്രവർത്തനങ്ങൾക്കായി നവമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ എപ്രകാരം നേരിടണമെന്നും ഏതൊക്കെ മേഖലകളിൽ  ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വെബിനാറിൽ അവതരിപ്പിച്ചു.