ഇന്ധന വില വർധനവ്: സ്വാതന്ത്ര്യ ദിനത്തിൽ  സൈക്കിൾ റാലി പ്രതിഷേധം നടത്തി കെ സി വൈ എം 

ഇന്ധന വില വർധനവ്: സ്വാതന്ത്ര്യ ദിനത്തിൽ  സൈക്കിൾ റാലി പ്രതിഷേധം നടത്തി കെ സി വൈ എം 

ഇന്ധന വില വർധനവ്: സ്വാതന്ത്ര്യ ദിനത്തിൽ  സൈക്കിൾ റാലി പ്രതിഷേധം നടത്തി കെ സി വൈ എം 

ഇരിങ്ങാലക്കുട: ദിനംപ്രതിയുള്ള പെട്രോൾ ഡീസൽ വില വർധനയ്‌ക്കെതിരെ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ രൂപതയിലെ കെ സി വൈ എം അംഗങ്ങൾ സൈക്കിൾ റാലി നടത്തി പ്രതിഷേധിച്ചു. രൂപതയിലെ 10 ഫൊറോനകളിലൂടെ 101 കിലോമീറ്റർ ദൂരമാണ് യുവ ജനങ്ങൾ പ്രതിഷേധ സൈക്കിൾ റാലി നടത്തിയത്. 50 ഓളം യുവാക്കൾ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8.30ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നുമാണ് റാലി ആരംഭിച്ചത്. കെ സി വൈ എം പുത്തൻചിറഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
വൈകിട്ട് 5.30 ഓടെ റാലി ഇരിങ്ങാലക്കുടയിൽ എത്തിച്ചേർന്നു. കത്തീഡ്രൽ അങ്കണത്തിൽ നടന്ന സമാപന സമ്മേളനം രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. കെ സി വൈ എം ഇരിങ്ങാലക്കുട രൂപതാ ചെയർമാൻ എമിൽ ഡേവിസ്, രൂപതാ ഡയറക്ടർ ഫാ. മെഫിൻ തെക്കേക്കര, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ടിനോ മേച്ചേരി, ജനറൽ സെക്രട്ടറി നിഖിൽ ലിയോൺസ്, വൈസ് ചെയർ പേഴ്സൺ ഡിംബിൾ ജോയ്, ട്രഷറർ സോളമൻ തോമസ്, സിൻഡിക്കേറ്റംഗം ലിബിൻ മുരിങ്ങലേത്ത്, വനിതാവിങ് കൺവീനർ പ്രിൻസി ഫ്രാൻസിസ്, രൂപത സമിതി അംഗങ്ങളായ ആൻ്റണി ജോസ്, സഞ്ജു ആൻ്റോ, റിജോ ജോയ്, ലിയാര ബെൻറി എന്നിവർ നേതൃത്വം നൽകി.