സേവനത്തിന്‍റെ പുതിയ പാതയില്‍  സമരിറ്റന്‍ സന്യാസിനി സമൂഹം

സേവനത്തിന്‍റെ പുതിയ പാതയില്‍  സമരിറ്റന്‍ സന്യാസിനി സമൂഹം

ഇരിങ്ങാലക്കുട: ആവശ്യക്കാരുടെ നല്ല അയല്‍ക്കാരന്‍ ആവുക എന്ന ഉദ്ദേശത്തോടെ സേവനത്തിന്‍റെ പുതിയ പാതയില്‍ സമരിറ്റന്‍ സന്യാസിനി സമൂഹം. സ്നേഹോദയ പ്രൊവിന്‍സിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ കെയര്‍ അറ്റ് ഹോം എന്ന പദ്ധതി ആരംഭിച്ചു. ഇരിങ്ങാലക്കുടയുടെ പ്രാന്തപ്രദേശങ്ങളില്‍ കിടപ്പുരോഗികള്‍ ആയി കഴിയുന്നവര്‍ക്കുള്ള ആതുരസേവന വിഭാഗമാണിത്. കിടപ്പുരോഗികളുടെ നല്ല അയല്‍ക്കാര്‍ ആയി കൊണ്ട് സേവനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ സമരിറ്റന്‍ സിസ്റ്റേഴ്സ് ലക്ഷ്യം വയ്ക്കുന്നത്.