പൗരോ​ഹിത്യ സുവർണ്ണ ജൂബിലി, രജത ജൂബിലി ആഘോഷങ്ങൾ

പൗരോ​ഹിത്യ സുവർണ്ണ ജൂബിലി, രജത ജൂബിലി ആഘോഷങ്ങൾ

പൗരോ​ഹിത്യ സുവർണ്ണ ജൂബിലി, രജത ജൂബിലി ആഘോഷങ്ങൾ

തൃശൂർ: ഇടവക വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപതയിലെ വൈദികരുടെ 50 ഉം, 25 ഉം വർഷ ജൂബിലികൾ ആഘോഷിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ എല്ലാവർഷവും നടക്കാറുളള ജൂബിലി ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തൃശൂർ ഡി ബി സി എൽ സി- യിലാണ് നടത്തിയത്. 

 അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും പൗരോ​ഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാല് വൈദികരും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന എട്ട് വൈദികരും സഹകാർമ്മികരായി. തുടർന്ന് ആർച്ച് ബിഷപ്പിൻ്റെ അദ്ധ്യക്ഷതയിൽ അനുമോദന യോ​ഗവും നടന്നു. ആധുനിക കാലഘട്ടത്തിൽ ക്രിസ്തീയ പൗരോഹിത്യത്തിനുള്ള  പ്രസക്തിയാണ് ഈ ജൂബിലി ആ​ഘോഷങ്ങൾ സൂച്ചിപ്പിക്കുന്നതെന്ന് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് പറഞ്ഞു.

അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ. ജോസ് വല്ലൂരാൻ, ചാൻസലർ ഫാ. ഡൊമിനിക്ക് തലക്കോടൻ,  വൈദിക കൗൺസിൽ സെക്രട്ടറി ഫാ. ജോസ് കോനിക്കര ജൂനിയർ, ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ജോയ് അടമ്പുകുളം എന്നിവർ സംസാരിച്ചു. 

ഫാ. തോമസ് വടക്കേത്തല, ഫാ. ഡേവീസ് ചിറയത്ത് സീനിയർ, ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി,  എന്നിവർ സുവർണ്ണ ജൂബിലിയും, ഫാ. ജോയ് അടമ്പുകുളം, ഫാ. ജോൺസൺ കുണ്ടുകുളം, ഫാ. പിണ്ടിയാൻ പോൾ, ഫാ. സെബി പുത്തൂർ, ഫാ. ഫ്രാൻസീസ് തലക്കോട്ടൂർ, ഫാ. ജെയ്സൺ തെക്കുപുറും, ഫാ. തോമസ് വടക്കൂട്ട്, ഫാ. ജിജോ വള്ളൂപ്പാറ എന്നിവർ രജത ജൂബിലിയും ആഘോഷിച്ചു.

 വൈദികവിദ്യാർത്ഥികളുടെ പഠനത്തിനായി ബേഴ്സ് സ്ഥാപിക്കുകന്നതിനും കോവിഡ് രോ​ഗികളെ സഹായിക്കുന്നതിനുമുള്ള തുക രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ ആർച്ച് ബിഷപ്പിന് കൈമാറി. അതിരൂപതയിലെ മറ്റ് വൈദികരും വിശ്വാസികളും ഓൺലൈനായി ചടങ്ങിൽ  പങ്കെടുത്തു.