സീറോമലബാര്‍ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡ് നോമിനേഷനുകള്‍ ക്ഷണിച്ചു

സീറോമലബാര്‍ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡ് നോമിനേഷനുകള്‍ ക്ഷണിച്ചു

കാക്കനാട്: സീറോമലബാര്‍ സഭയുടെ സാമൂഹ്യ വികസന സംവിധാനമായ സ്പന്ദന്‍റെ ആഭിമുഖ്യത്തില്‍ അതിന്‍റെ രണ്ടാമത് സീറോമലബാര്‍ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ക്ഷണിച്ചു. 2021 ജനുവരിയില്‍ നടന്ന സീറോമലബാര്‍ സഭാ സിനഡിന്‍റെ തീരുമാനപ്രകാരം സ്പന്ദന്‍ വൈ സ്ചെയര്‍മെന്‍ മാര്‍ ആന്‍റണി കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാക്കന്മാരുടെ നേതൃത്വത്തില്‍ സീറോമലബാര്‍ രൂപതകളുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍മാരുടെ ഫെബ്രുവരി 19-ന് നടന്ന  ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ ക്ഷണിച്ചത്. 2017 ജനുവരി 17-നാണ് പ്രഥമ സോഷ്യല്‍ മിനിസ്ട്രി അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്.

ചിക്കാഗോയിലുള്ള സീറോമലബാര്‍ സെന്‍റ് തോമസ് കത്തോലിക്കാ രൂപതയുടെ ചിക്കാഗോ സോഷ്യല്‍ മിനിസ്ട്രി സ്പോണ്‍സര്‍ ചെയ്യുന്ന ഈ അവാര്‍ഡ്, സീറോ മലബാര്‍ രൂപതകളില്‍ ഏറ്റവും മാതൃകാപരമായ സാമൂഹ്യ ശുശ്രൂഷ ചെയ്യുന്ന സീറോമലബാര്‍ സഭാംഗങ്ങള്‍ക്കായാണ്  ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ മാതൃകാപരമായ സാമൂഹ്യ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു രൂപതാ വൈദികന്‍, ഒരു സന്യാസിനി / സന്യാസി, ഒരു അല്മായന്‍ എന്നിങ്ങനെ മൂന്ന് പേരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 2021 ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന സീറോമലബാര്‍ സഭാ സിനഡില്‍ വച്ച് നടത്തപ്പെടുന്നതിന് നിശ്ചയിച്ചിട്ടുള്ള അവാര്‍ഡ് ദാന ചടങ്ങിലേക്കുള്ള നോമിനേഷനുകള്‍ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഇമെയില്‍ മുഖാന്തിരം എല്ലാ രൂപതകളിലേക്കും നല്കിയിട്ടുണ്ട്.  മേയ് 31-നകം നോമിനേഷനുകള്‍ 

The Chief Coordinator, SPANDAN, Mount St. Thomas, PB No. 3110, Kakkanad, Cochin  682 030 എന്ന അഡ്രസ്സിലോ,spandansyromalabar@gmail.com എന്ന ഇമെയിലിലോ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Fr. Jacob Mavunkal, Chief Coordinator, Ph: 9495510395