സി.എസ്.റ്റി. ബ്രദേഴ്സ് സഭയ്ക്ക്  പുതിയ ഭരണസമിതി

സി.എസ്.റ്റി. ബ്രദേഴ്സ് സഭയ്ക്ക്  പുതിയ ഭരണസമിതി

2021 മാര്‍ച്ച് 14 മുതല്‍ 19 വരെ സഭയുടെ അങ്കമാലിയിലുള്ള ജനറലേറ്റില്‍ കൂടിയ സഭയുടെ 16മത് ജനറല്‍ സിനാക്സിസില്‍ വച്ച് സഭയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സുപ്പീരിയര്‍ ജനറാളായി റവ. ബ്രദര്‍ വര്‍ഗീസ് മഞ്ഞളി, അസിസ്റ്റന്‍റ് ജനറാളായി റവ. ബ്രദര്‍ തോമസ് കരോട്ടുകടവില്‍, ഓഡിറ്റര്‍ ജനറാളായി ബ്രദര്‍ സൈമണ്‍ ചേരാമല്ലൂക്കാരന്‍, കൗണ്‍സിലേഴ്സായി ബ്രദര്‍ വര്‍ക്കി പൊന്നാക്കുഴി, ബ്രദര്‍ സജി കളമ്പുകാട്ട് എന്നിവരും ഫിനാന്‍സ് ഓഫീസറായി ബ്രദര്‍ ജോര്‍ജ് പാട്ടശ്ശേരി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവ് 1931 മാര്‍ച്ച് 19ാം തീയതി വി. കൊച്ചുത്രേസ്യായുടെ നാമത്തിലാണ് സി.എസ്.റ്റി. ബ്രദേഴ്സ് സഭ സ്ഥാപിച്ചത്.  തങ്ങള്‍ അനുഭവിക്കുന്ന ഈശോയുടെ കരുണാദ്രസ്നേഹം, പാവപ്പെട്ടവരും ആലംബഹീനരും പ്രത്യേകമായി ബാലികാബാലന്മാരും യുവജനങ്ങളുമായി പങ്കുവെയ്ക്കുകയാണ് സി.എസ്.റ്റി. സഭ ലക്ഷ്യമിടുന്നത്. അവികസിത പ്രദേശങ്ങളില്‍ ബാലമന്ദിരങ്ങള്‍, വിദ്യാലയങ്ങള്‍, മുദ്രണാലയങ്ങള്‍, സാങ്കേതികവിദ്യാകേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കൃഷിവികസനസംരംഭങ്ങള്‍, ആതുരാലയങ്ങള്‍, ആശുപത്രകള്‍ എന്നിവയിലൂടെ കുട്ടികളുടെയും യുവജനങ്ങളുടെയും ശാരീരികവും മാനസികവും ആദ്ധ്യാത്മികവും തൊഴില്‍പരവുമായ ഉന്നതിയ്ക്കുപകരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് സഭയുടെ പ്രധാന പ്രേഷിതപ്രവര്‍ത്തനമേഖല. സി.എസ്.റ്റി. സഭാംഗങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി വിവിധ രൂപതകളില്‍ രൂപതാധ്യക്ഷന്മാരുടെ നിര്‍ദേശങ്ങള്‍ക്കു വിധേയരായി പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.