സി.എസ്.ടി ബ്രദേഴ്‌സിന്റെ സേക്രട്ട് ഹാർട്ട് പ്രോവിൻസിന് പുതിയ സാരഥികൾ 

സി.എസ്.ടി ബ്രദേഴ്‌സിന്റെ സേക്രട്ട് ഹാർട്ട് പ്രോവിൻസിന് പുതിയ സാരഥികൾ 

അങ്കമാലി: സി.എസ്.ടി ബ്രദേഴ്സ് സന്യാസ സമൂഹത്തിന്റെ സേക്രട്ട് ഹാർട്ട് പ്രോവിൻസിന്റെ മൂന്നാമത് പ്രോവിൻഷ്യൽ സിനാക്സിസ് 202l ഏപ്രിൽ 25-28 തീയതികളിൽ അങ്കമാലി, സി.എസ്.റ്റി ജനറലേറ്റിൽ വച്ച്  നടന്നു. തൃക്കാക്കര ആസ്ഥാനമായുള്ള പ്രോവിൻസിന്റെ പ്രവർത്തനങ്ങൾ എറണാകുളം, പാലാ, കോതമംഗലം, ഇടുക്കി രുപതകളിലും, ആന്ധ്ര, തെലങ്കാന, ഒറീസ സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നു. പാവപ്പെട്ട കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസ, തൊഴിൽ പരിശീലനത്തിലൂടെ അവരുടെ തൊഴിലും ജീവിതവും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ബ്രദേഴ്സ് പ്രവർത്തിക്കുന്നു. സുപ്പീരിയർ ജനറൽ ബ്രദർ വർഗീസ് മഞ്ഞളിയുടെ അധ്യക്ഷതയിൽ 4 ദിവസങ്ങളിലായി നടന്ന സിനാക്സിസിൽ വച്ച്  പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പ്രൊവിൻഷ്യൽ സുപ്പീരിയറായി ബ്രദർ ജോസഫ് മുണ്ടുമുഴികരയും വികാർ പ്രൊവിൻഷ്യാളായി ബ്രദർ സാവിയോ അറക്കലും പ്രൊവിൻഷ്യൽ ഓഡിറ്ററായി ബ്രദർ മാത്യു മരങ്ങാട്ടും കൗൺസിലേഴ്സായി ബ്രദർ സാൻഡി പാലക്കാട്ട്, ബ്രദർ ഡൊമിനിക് കുറുപ്പൻപറമ്പിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രോവിൻഷ്യൽ പ്രൊക്കുറേറ്ററായി ബ്രദർ ജോർജ്ജ് പെരുമാട്ടിക്കുന്നേലിനെ നിയമിക്കുകയും ചെയ്തു.