സാന്ത്വനവും സഹായവുമായി പ്രേഷിതാരം സന്യാസിനിമാർ

സാന്ത്വനവും സഹായവുമായി പ്രേഷിതാരം സന്യാസിനിമാർ

ആലുവ: നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ അൻവർ സാദത്ത് എംഎൽഎ ആരംഭിച്ച 'ടിവി ടാബ് മൊബൈൽ ചാലഞ്ച്' പദ്ധതിയിലേക്ക് പ്രേഷിതാരാം സിസ്റ്റേഴ്സ് ഒരു ലക്ഷം രൂപ നൽകി. സാധുജനങ്ങളുടെ സേവനത്തിന് ജീവിതം സമർപ്പിച്ച  റവ. ഫാ. ജോർജ് കൊച്ചുപറമ്പിലിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ട്രസ്റ്റിൽ നിന്നുള്ള തുക കാഞ്ഞൂർ പ്രേഷിതാരാം കോൺവെന്റ് സുപ്പീരിയർ സി. ഡോണ എംഎൽഎ ശ്രീ അൻവർ സാദത്തിന് കൈമാറി.  ഇടവക വികാരി റവ. ഫാ. ജോൺ പുതുവ, പഞ്ചായത്തം​ഗം ശ്രീ കെ. പോളച്ചൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം ലോക്ക്ഡൗണിൽ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകുവാൻ അരിയും അത്യാവശ്യ സാധനങ്ങൾ അടങ്ങിയതുമായ 50 കിറ്റുകൾ അർഹരായവർക്ക് വിതരണം ചെയ്യുവാൻ വാർഡ് മെമ്പറുമാരെ ഏൽപ്പിച്ചു. കോവിഡിന്റെ ദുരിത കാലത്ത് ഇത്തരമൊരു കാര്യത്തിന് മുൻ​കൈയെടുത്ത പ്രേഷിതാരാം സഹോദരിമാർക്ക് വാർഡ് മെമ്പർമാർ നന്ദി അറിയിച്ചു.