കടൽക്ഷോഭം മൂലം കഷ്ടപ്പെടുന്നവർക്ക് സഹായ ഹസ്തവുമായി ASMI സഭാ സമൂഹം 

കടൽക്ഷോഭം മൂലം കഷ്ടപ്പെടുന്നവർക്ക് സഹായ ഹസ്തവുമായി ASMI സഭാ സമൂഹം 

ചേർത്തല:  കടൽക്ഷോഭവും കടൽകയറ്റവും മൂലം ഭവനരഹിതരായി തീർന്ന ചേർത്തല ഒറ്റമശ്ശേരി പ്രദേശത്തുനിന്നും ക്യാമ്പുകളിലും മറ്റു സ്ഥലങ്ങളിലുമായി മാറ്റി പാർപ്പിച്ചിരിക്കുന്ന നൂറോളം നിർദ്ധനരായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ASMI സുപ്പീരിയർ ജനറൽ സി. സെലസ്റ്റിൻ ഫ്രാൻസിസിന്റെയും മറ്റു സഹോദരിമാരുടെയും നേതൃത്വത്തിൽ വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. ഒറ്റമശ്ശേരി ഇടവക വികാരി ഫാ. ജോസ് രാജു കളത്തിൽ, വാർഡ് കൗൺസിലർ, സംഘടനാ ഭാരവാഹികൾ എന്നിവർ വഴിയാണ് സാധനങ്ങൾ വിതരണം ചെയ്തത്.