ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മെല്‍ബണ്‍ രൂപത 

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി മെല്‍ബണ്‍ രൂപത 

മെല്‍ബണ്‍: കോവിഡ് മഹാമാരിയില്‍ വിഷമിക്കുന്ന ഇന്‍ഡ്യയിലെ ജനങ്ങള്‍ക്കായി മെയ് 7 വെള്ളിയാഴ്ച മെല്‍ബണ്‍ രൂപതയില്‍ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. മാതൃരാജ്യമായ ഭാരതത്തില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നേ ദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരിക്കുവാന്‍ രൂപതാംഗങ്ങള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലൂടെ പിതാവ് ആവശ്യപ്പെട്ടു. കോവിഡ് പകര്‍ച്ചവ്യാധിമൂലം ഉറ്റവരെ നഷ്ടപ്പെട്ടവരെയും വിവിധ തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും ചികിത്സാ സൗകര്യങ്ങള്‍ കിട്ടാത്താവരെയും സാമ്പത്തികമായി സഹായിക്കുന്നതിനായി 9-ാം തിയതി (ഞായറാഴ്ച) വിശുദ്ധ കുര്‍ബാന മദ്ധ്യേ സ്വീകരിക്കുന്ന സ്തോത്രകാഴ്ചയിലേക്ക് ഉദാരമായി സംഭാവന നല്കുവാന്‍ പിതാവ് അഭ്യര്‍ത്ഥിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും അന്നേ ദിവസം ലഭിക്കുന്ന പണം ഓസ്ട്രേലിയയിലെ കാത്തലിക് മിഷന്‍റെയും കാരിത്താസ് ഇന്‍ഡ്യയുടെയും സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന അര്‍ഹരായവരിലേക്ക് എത്രയും വേഗം