സഭയും സഭാ സ്ഥാപനങ്ങളും സുരക്ഷിത ഇടങ്ങളാണ്; മാർ ജോർജ് ആലഞ്ചേരി

സഭയും സഭാ സ്ഥാപനങ്ങളും സുരക്ഷിത ഇടങ്ങളാണ്; മാർ ജോർജ് ആലഞ്ചേരി

സഭയും സഭാ സ്ഥാപനങ്ങളും സുരക്ഷിത ഇടങ്ങളാണ്; മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: സീറോമലബാർ സഭയുടെ  Appellette Safe Environment കമ്മിറ്റിയുടെ പ്രഥമ യോഗം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി 24 മാർച്ച്  2021ന് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ വച്ച് ഉദ്ഘാടനം ചെയ്തു. സകല മനുഷ്യർക്കും ആശ്വാസവും സാന്ത്വനവും നൽകുന്ന ഇടങ്ങളാണ് കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും. കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കി വിശ്വാസ സമൂഹത്തെ സുരക്ഷിതമായ ചുറ്റുപാടുകളിൽ പരിപാലിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തണമെന്ന് സഭ ആഗ്രഹിക്കുന്നു. നമ്മുടെ രൂപതകളിലെ വിശ്വാസ സമൂഹങ്ങളിൽ കുട്ടികൾക്കും എളുപ്പത്തിൽ പീഡിപ്പിക്കപ്പെടാവുന്നവർക്കും സുരക്ഷിതവും ഭദ്രവുമായ പരിസരം സൃഷ്ടിക്കപ്പെടുക എന്നത് നമ്മുടെ കടമയാണെന്ന് കർദിനാൾ ഓർമ്മപ്പെടുത്തി. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ ആശംസകളർപ്പിച്ചു. തുടർന്ന് Appellette Safe Environment കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കമ്മിറ്റി ചെയർമാൻ റവ.ഡോ. തോമസ് ആദോപ്പിള്ളിൽ സ്വാഗതവും  സെക്രട്ടറി റവ. ഡോ. ഷിജോ ചിരിയങ്കണ്ടത്ത് നന്ദിയും പറഞ്ഞു. കൂരിയ ചാൻസലർ റവ. ഡോ. വിൻസെന്റ് ചെറുവത്തൂർ, റവ. ഡോ. ജോർജ് തെക്കേക്കര, ജസ്റ്റിസ് എബ്രാഹം കെ. മാത്യു, സി. ഡോ. സിബി CMC,   ഡോ. കെ. വി. റീത്താമ്മ, സി. ജെസിയ MSJ,  സി. ബിജി ജോസ് CMC,  സി. സൗമി SJC, എന്നിവർ സന്നിഹിതരായിരുന്നു.