സന്യാസവസ്ത്രസ്വീകരണവും ആദ്യവ്രതാർപ്പണവും

സന്യാസവസ്ത്രസ്വീകരണവും ആദ്യവ്രതാർപ്പണവും

മരിയാപുരം: മലബാർ മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹത്തിന്റെ 73-ാം ജന്മദിനമായ പെന്തക്കുസ്താ തിരുനാളിൽ, 2021 മെയ് 23ന് ഝാർഖണ്ഡിൽ നിന്നും ഭോപ്പാലിലെ അസ്സീസി പ്രൊവിൻസിൽ പ്രവർത്തിക്കാൻ വേണ്ടി സിംഡേഗ രൂപതാംഗമായ ബ്രദർ ബിപിൻ ലക്രയും ഗുംല രൂപതാംഗമായ ബ്രദർ അമിത് മിഞ്ജും ആണ് വ്രതവാഗ്ദാനം നടത്തിയത്. എം.എം.ബി യുടെ മാതൃഭവനമായ മരിയാപുരം മിഷൻഹോമിൽ നടന്ന  ലളിതമായ ചടങ്ങുകൾക്ക് മിഷൻഹോം സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. ജോസ് ഐനിക്കൽ കാർമ്മികത്വം വഹിച്ചു. ലോകം, പിശാച്, ശരീരം എന്നീത്രിവിധ ശത്രുക്കൾക്കെതിരെ ധീരമായി പോരാടാനുള്ള സാഹചര്യമാണ് സന്യാസ വ്രതവാഗ്ദാനത്തിലൂടെ ലഭിച്ചിരിക്കുതെന്ന് ഫാ. ജോസ് ഓർമ്മിപ്പിച്ചു. എം. എം. ബി. സുപ്പീരിയർ ജനറൽ ബഹു. ബ്രദർ ബാസ്റ്റിൻ കാരുവേലിൽ അവരെ അനുമോദിച്ചു.  ഏവർക്കും ബ്രദർ ബിപിൻ ലക്ര നന്ദി പറഞ്ഞു. തങ്ങളുടെ സന്യാസജീവിതത്തിന്റെ പരിശീലനകാലഘത്തിൽ സഹകരിച്ച ഏവരെയും ബ്രദർമാർ അനുസ്മരിച്ചു. ബഹു, സുപ്പീരിയർ ജനറലും സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ബഹു. ബ്രദർ ജോസ്  ചുങ്കത്തും ആശംസകൾ നേർന്നു സംസാരിച്ചു. മരിയാപുരം ഇടവക വികാരി ബഹു. ഫാ. ജോർജ്ജ് എടക്കളത്തൂരും അസി. വികാരി ബഹു. ഫാ. ജോമോൻ ഇമ്മട്ടിയും സന്നിഹിതരായിരുന്നു.