സന്യാസവസ്ത്രം സ്വീകരിച്ചു

സന്യാസവസ്ത്രം  സ്വീകരിച്ചു

പാലാ: തിരുഹൃദയ പ്രോവിന്‍സിലെ 4 നോവിസസിന്‍റെ സന്യാസവസ്ത്ര സ്വീകരണവും ആദ്യ വ്രതാനുഷ്ഠാനവും 6 ജൂണിയര്‍ സിസ്റ്റേഴ്സിന്‍റെ നിത്യവ്രതാനുഷ്ഠാനവും പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുഹൃദയ സമൂഹ സ്ഥാപകനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍റെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന പാലാ SH പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വച്ച് ഏപ്രില്‍ 29-ന് നടത്തി. ഈ ലോകത്തിലെ ഒച്ചപ്പാടുകള്‍ക്കിടയില്‍ നിന്നും ദൈവസ്വരം ശ്രവിച്ച് ഈശോയ്ക്ക് ഹൃദയത്തില്‍ ഇടം നല്‍കി ഈശോയുടെ തിരുഹൃദയത്തില്‍ ഇരിപ്പിടം സ്വന്തമാക്കിയവരാണ് തിരുഹൃദയ സന്യാസിനികള്‍ എന്ന് അഭിവന്ദ്യ പിതാവ് തിരുകര്‍മ്മങ്ങളുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.