ഷെവലിയർ  ഐ സി ചാക്കോ പുരസ്ക്കാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു.

ഷെവലിയർ ഐ സി ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ അവാർഡ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു.

ഷെവലിയർ  ഐ സി ചാക്കോ പുരസ്ക്കാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു.

ചങ്ങനാശ്ശേരി: ഷെവലിയർ ഐ സി ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയ അവാർഡ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബിഷപ്പ് മാർ ജോസഫ്  കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. സമുദായം അവഗണിക്കപ്പെട്ടപ്പോഴൊക്കെ  തൂലികയിലൂടെയും പ്രവർത്തനങ്ങളിലൂടെയും സമയോചിതമായ ഇടപെടലുകൾ നടത്തിയ ജോൺ കച്ചിറമറ്റം  ബഹുമുഖ പ്രതിഭയായ അല്മായ നേതാവാണെന്നും  ആർച്ച് ബിഷപ്പ്  അഭിപ്രായപ്പെട്ടു. 

 പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള കത്തോലിക്കാ സഭയുടെ അഭിമാന പുത്രനാണ് ജോൺ കച്ചിറമറ്റമെന്നും വരും തലമുറയ്ക്ക് മാതൃകയും പ്രചോദനവുമാണ് അദ്ദേഹമെന്നും മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.

 അതിരൂപതാ വികാരി ജനറൽ റവ. ഡോ. തോമസ് പാടിയത്ത് ഷെവലിയർ ഐ സി ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് ജേതാവ് ജോൺ കച്ചിറമറ്റം, പൗരസ്ത്യ വിദ്യാപീഠം പ്രസിഡൻറ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, പി ആർ ഒ  അഡ്വ. ജോജി ചിറയിൽ, ഡയറക്ടർ ഫാ. ജെയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു. അഡ്വ. ജോർജ് വർഗ്ഗീസ്, ഫാ. ജോസഫ് പനക്കേഴം  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.