ശതാബ്ദി വര്‍ഷത്തില്‍ 11 വൈദിക വിദ്യാര്‍ഥികള്‍ നിത്യവ്രതവാഗ്ദാനം നടത്തി

ശതാബ്ദി വര്‍ഷത്തില്‍ 11 വൈദിക വിദ്യാര്‍ഥികള്‍ നിത്യവ്രതവാഗ്ദാനം നടത്തി

കോട്ടയം: 1921 നവംബറില്‍ അഭിവന്ദ്യ മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിനാല്‍ സ്ഥാപിതമായ തിരുഹൃദയദാസ സമൂഹത്തിന്‍റെ (OSH) ശതാബ്ദി വര്‍ഷത്തില്‍ 11 വൈദികവിദ്യാര്‍ത്ഥികളുടെ നിത്യവ്രതവാഗ്ദാനവും 6 വൈദികവിദ്യാര്‍ഥികളുടെ തിരുസഭാ വസ്ത്രസ്വീകരണവും രണ്ട് വൈദിക വിദ്യാര്‍ത്ഥികളുടെ അനിത്യവ്രതവാഗ്ദാനവും നടത്തി.  മുഖ്യകാര്‍മികത്വം വഹിച്ചത് തിരുഹൃദയ ദാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ മുരിയംകോട്ടു നിരപ്പിലാണ്. റവ. ഫാ. ജോപ്പന്‍ ചെത്തികുന്നേല്‍ (നോവിസ് മാസ്റ്റര്‍) റവ. ഫാ. ലീജോ കൂടത്തിനാല്‍ (റെക്ടര്‍) എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഈ കാലഘട്ടത്തില്‍ സന്യാസ ജീവിതം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് രൂപപ്പെടുത്തേണ്ട സന്യാസ ചൈതന്യത്തെക്കുറിച്ചും റവ. ഡോ. ബിജു നാഞ്ഞിലത്ത് തന്‍റെ തിരുവചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.