വൈദീക വിദ്യാര്‍ത്ഥികള്‍ മൈനര്‍ ഓര്‍ഡേഴ്സ് സ്വീകരിച്ചു

വൈദീക വിദ്യാര്‍ത്ഥികള്‍ മൈനര്‍ ഓര്‍ഡേഴ്സ് സ്വീകരിച്ചു

ബല്‍ത്തങ്ങാടി: രൂപതയ്ക്കുവേണ്ടി വൈദിക പരീശീലനം നേടിക്കൊണ്ടിരിക്കുന്ന കോലകുന്നേല്‍ വര്‍ഗീസ്, മണപ്പാട്ട് മാത്യു, തടത്തനയില്‍ വില്യം, വലിയപറമ്പില്‍ ജോസഫ് എന്നിവര്‍ ഡീക്കന്‍ പട്ടവും, തുറയ്ക്കല്‍ ജോസഫ്, കിഴക്കേത്താഴെ ജോസഫ് എന്നിവര്‍ ഹെവുപ്പദ്യാക്ക്ന പട്ടവും മാര്‍ച്ച് 30-ന് രാവിലെ 7.30-ന് സെന്‍റ് ലോറന്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് സ്വീകരിച്ചു. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

കളഞ്ച സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വച്ച് മേജര്‍ സെമിനാരിക്കാരുടെ കൂട്ടായ്മ നടത്തി.

ഗാണ്ടിബാഗിലുവില്‍ നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശകര്‍മ്മം നിര്‍വഹിച്ചു.