വൈദികവസ്ത്രം സ്വീകരിച്ചു

വൈദികവസ്ത്രം സ്വീകരിച്ചു

ഹൊസൂര്‍:  ഹൊസൂര്‍ രൂപതയ്ക്ക് വേണ്ടി വൈദിക പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ബ്രദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍, ബ്രദര്‍ ജോഷ്വിന്‍ കൊക്കന്‍, ബ്രദര്‍ ജിജിമോന്‍ മാളിയേക്കല്‍ എന്നിവര്‍ വൈദികവസ്ത്രം സ്വീകരിച്ചു. ബ്രദര്‍ റോജിന്‍സ് നമ്പ്യാര്‍കുളത്തില്‍ ഡീക്കന്‍ പട്ടവും, ബ്രദര്‍ ടിജോ ചന്ദ്രവിരുതില്‍, ബ്രദര്‍ അഭി ഷേക് മൊയലന്‍, ബ്രദര്‍ സോനു, ബ്രദര്‍ സുമന്‍ എന്നിവര്‍ സബ് ഡീക്കന്‍ പട്ടവും, ബ്രദര്‍ അബിന്‍ പൈനാടത്ത് കാറോയ പട്ടവും ഏപ്രില്‍ 17 ശനിയാഴ്ച രാവിലെ 10.30നു സെന്‍റ് ആന്‍റണീസ് കത്തീഡ്രലില്‍ വച്ച് സ്വീകരിച്ചു. ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.