വൈദികന്റെ കോവിഡ് ബോധവൽക്കരണ ഷോർട്ട് ഫിലിമിന് അംഗീകാരം

വൈദികന്റെ കോവിഡ് ബോധവൽക്കരണ ഷോർട്ട് ഫിലിമിന് അംഗീകാരം

വൈദികന്റെ കോവിഡ് ബോധവൽക്കരണ ഷോർട്ട് ഫിലിമിന് അംഗീകാരം

കല്‍പ്പറ്റ: കോവിഡ് 19 ബോധവൽകരണ ഷോര്‍ട്ട് ഫിലിമിന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ അംഗീകാരം  മാനന്തവാടി രൂപതയിലെ വൈദീകൻ ഫാ. സജി പുതുകുളങ്ങരയ്ക്ക്. വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് പുരസ്കാരം സമ്മാനിച്ചത്. BE CAREFULL മൂന്നാം തരംഗം എന്ന ഷോർട് ഫിലിമാണ് മരകാവ് സെന്റ് തോമസ് ഇടവക വികാരിയായ ഫാ. സജിയെ അംഗീകാരത്തിന് അർഹനാക്കിയത്. 

 ഫാ. സജി പുതുകുളങ്ങര രചന നിർവഹിച്ച ഷോർട്ട് ഫിലിം മരകാവ് ഇടവകയുടെ  'Voice Of Nasrayen'  യൂട്യൂബ് ചാനലിലൂടെ ജില്ലാ കളക്ടർ തന്നെയാണ്  റിലീസ് ചെയ്തത്. 'കോവിഡ് 19 മൂന്നാം തരംഗത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് വിട്ടുകൊടുക്കാതിരിക്കാം' എന്നതാണ്  ചിത്രത്തിന്റെ പ്രധാന ആശയം. ഡോ. ജോമെറ്റ് പ്രൊഡക്ഷൻ കോർഡിനേറ്ററായും. കെ സി തങ്കച്ചൻ പ്രൊഡക്ഷൻ കോർഡിനേറ്ററായും പിന്നണിയിൽ  പ്രവർത്തിച്ചു.  

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിലൂടെ ഇതിനു മുൻപും ശ്രദ്ധ പിടിച്ചുപറ്റിയ ഇടവകയാണ് മരകാവ്. വയനാട് ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന ബഫര്‍ സോണ്‍ പ്രശ്നം മുഖ്യവിഷയമായി ഇടവക തയാറാക്കിയ ഹ്രസ്വചിത്രം നേരത്തേ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.