വിശ്വാസ വിരുദ്ധ ഗൂഡാലോചനകൾ അപകടകരം : മാർ ആൻഡ്രൂസ് താഴത്ത്

വിശ്വാസ വിരുദ്ധ ഗൂഡാലോചനകൾ അപകടകരം : മാർ ആൻഡ്രൂസ് താഴത്ത്

വിശ്വാസ വിരുദ്ധ ഗൂഡാലോചനകൾ അപകടകരം : മാർ ആൻഡ്രൂസ് താഴത്ത്
സമീപകാലത്ത് കത്തോലിക്ക സഭക്ക് നേരെ അപകടകരമായ ഗൂഡാലോചനകൾ മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നും സമൂഹം ഇതിൽ ജാഗ്രത പാലിക്കണമെന്നും തൃശൂർ അതിരൂപത ആർച്ച് ബിഷപ്  മാർ ആൻഡ്രൂസ് താഴത്ത്  പ്രസ്താവിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മറ്റി സമ്മേളനം  ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങൾ തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണ് . സിനിമകളിലൂടെയും  നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വിശ്വാസ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നു.ചാനൽ ചർച്ചകളിൽ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർച്ചയായി ഏകപക്ഷീയമായി അവതരിപ്പിച്ച് നിക്ഷിപ്ത താല്പര്യങ്ങൾ അടിച്ചേല്പിക്കുന്നത് പ്രതിഷേധാർഹമാണ്.വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമകളിലൂടെ അവതരിപ്പിക്കുന്നത് ഒരു സമൂഹത്തെ വൃണപ്പെടുത്തുന്നു വെന്ന യാഥാർത്ഥ്യം തിരിച്ചറിയണം . സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെ സംഘടിതമായി ചില വ്യക്തികൾ വ്യാജ മേൽ വിലാസത്തിൽ പോലും സഭയുടെ പ്രവർത്തനങ്ങളെ അവഹേളിക്കുന്നതും ഗൂഡലോചനകളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ അർഹമായ രീതിയിൽ ക്രൈസ്തവ സമുദായത്തിന്  ലഭ്യമാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണത്തിലൂടെ ആവശ്യപ്പെട്ടു . ആരുടേയും അവകാശങ്ങൾ ഹനിക്കാതെ , സമുദായത്തിന് അർഹമായത് ലഭ്യമാക്കണമെന്നും , ഇതിൽ ആരും അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല എന്നും മാർ ഇഞ്ചനാനിയിൽ പ്രസ്താവിച്ചു. 
ഈശോ എന്ന പേരിൽ സിനിമ നിർമ്മിച്ച് പോസ്റ്ററുകളിലൂടെ നടത്തുന്ന ചിത്രീകരണങ്ങൾതെറ്റായ സന്ദേശം നൽകുന്നുവെന്നും  ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷപ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് കർമപദ്ധതികൾ  ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ അവതരിപ്പിച്ചു. ഡയറക്ടർ ഫാ ജിയോ കടവി,ട്രഷറർ ഡോ. ജോബി കാക്കശ്ശേരി , ഫാ വർഗീസ് കുത്തൂർ,വൈസ് പ്രസിഡന്റ് ഡോ. ജോസ് കുട്ടി ഒഴുകയിൽ, അഡ്വ പി ടി ചാക്കോ, ടെസ്സി ബിജു,രാജേഷ് ജോൺ,സെക്രട്ടറി ബെന്നി ആന്റണി എന്നിവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി.
റിൻസൻ മണവാളൻ,തോമസ് പീടികയിൽ,ജോയി ഇലവത്തിങ്കൽ , മാത്യു കല്ലടിക്കോട് , ബേബി നെട്ടനാനി, വർഗീസ് ആന്റണി,ബേബി പെരുമാലിൽ , ചാർളി മാത്യു,വർക്കി നിരപ്പേൽ , അഡ്വ. ഗ്ലാഡിസ് ചെറിയാൻ, അഡ്വ .ബിജു കുണ്ടുകുളം എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു .വർക്കിംഗ് കമ്മറ്റിക്ക് മുന്നോടിയായി ഭാരവാഹികളുടെ യോഗം പ്രസിഡന്റ് അഡ്വ .ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .