വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം

വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം

കോതമംഗലം: വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തിന്‍റെ ഭാഗമായി 'സമരിയ മിനിസ്ട്രി' അംഗങ്ങള്‍ ബ്രദര്‍ മനോജിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ജനറലേറ്റില്‍ 10 മണിക്കൂര്‍ നീണ്ടുനിന്ന ആരാധനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തി. ബഹു. ഫാ. തോമസ് അരിശ്ശേരി അര്‍പ്പിച്ച ദിവ്യബലിയ്ക്കുശേഷമാണ് കൊറോണ കാലത്തിലൂടെ കടന്നുപോകുന്ന ലോകജനതയ്ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിച്ചു നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷ ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് ആശീര്‍വദിച്ച് നല്കിയ കരുണയുടെ കര്‍ത്താവിന്‍റെയും, വി. യൗസേപ്പിതാവിന്‍റെയും, പരി. മാതാവിന്‍റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രേഷിതയാത്രയുടെ തുടക്കം എം.എസ്.ജെ ജനറലേറ്റില്‍ നിന്നാണ് ആരംഭിച്ചത്.