വിശുദ്ധ മർത്തായുടെ തിരുനാൾ ആഘോഷവും യൂട്യൂബ് ചാനൽ ഉദ്ഘാടനവും

വിശുദ്ധ മർത്തായുടെ തിരുനാൾ ആഘോഷവും യൂട്യൂബ് ചാനൽ ഉദ്ഘാടനവും

വിശുദ്ധ മർത്തായുടെ തിരുനാൾ ആഘോഷവും യൂട്യൂബ് ചാനൽ ഉദ്ഘാടനവും

തൃശൂർ : സി എസ് എം കോൺഗ്രിഗേഷന്റെ മധ്യസ്ഥയായ വിശുദ്ധ മർത്തായുടെ തിരുനാൾ ജൂലൈ 29 ന് ഭക്തിനിർഭരമായി   ആഘോഷിച്ചു. മണ്ണംപേട്ട കൃപാഭവൻ ജനറലേറ്റിൽ വൈകിട്ട് അഞ്ചിന് തൃശ്ശൂർ അതിരൂപതാ  സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് കൃതജ്ഞതാ ബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും സന്ദേശം നൽകുകയും ചെയ്തു. 

സിസ്റ്റർ ഹെലൻ മാത്യുവിന്റെ സിൽവർ ജൂബിലി ആഘോഷവും,  'സി എസ് എം വിഷൻ' എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.