വിശുദ്ധ മറിയം ത്രേസ്യയുടെ 145-മത്  ജന്മവാര്‍ഷികം

വിശുദ്ധ മറിയം ത്രേസ്യയുടെ 145-മത്  ജന്മവാര്‍ഷികം

കുഴിക്കാട്ടുശ്ശേരി: വിശുദ്ധ മറിയം ത്രേസ്യയുടെ 145-മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ തീര്‍ത്ഥാടനകേന്ദ്രത്തില്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ (കപ്ലോന്‍), റവ. ഫാ. ലിജോ കോങ്കോത്ത് (റെക്ടര്‍) എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടത്തി.

തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കേക്ക് മുറിച്ച് സ്നേഹം പങ്കിട്ടു. സുപ്പീരിയര്‍ ജനറല്‍ സി. ആനി കുര്യാക്കോസ് സി.എച്ച്.എഫ് ജന്മദിന സന്ദേശം നല്‍കി. 145 ദീപങ്ങള്‍ തെളിയിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുടുംബങ്ങള്‍ക്ക് വിളക്കായി തീര്‍ന്ന മറിയം ത്രേസ്യാമ്മയുടെ പുണ്യജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍  ഏവര്‍ക്കും സാധിക്കട്ടെയെന്നും വിശുദ്ധയുടെ മാധ്യസ്ഥസഹായം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും സുപ്പീരിയര്‍ ജനറല്‍ ആശംസിച്ചു. ജനറല്‍ കൗണ്‍സിലേഴ്സ്, മറ്റ് സമൂഹാംഗങ്ങള്‍ എന്നിവരും മീറ്റിംഗില്‍ സന്നിഹിതരായിരുന്നു. സന്യാസ ജീവിതത്തിന്‍റെ അന്തസ്സിന്‍റെയും ഔന്നത്യത്തിന്‍റെയും നേര്‍സാക്ഷ്യമായ വിശുദ്ധ മറിയം ത്രേസ്യാമ്മയുടെ ജീവിതം പുതുതലമുറയ്ക്കെന്നും പ്രചോദനമാണ്.