വില്ലേജ് ഇവാഞ്ചെലൈസേഷൻ മിനിസ്ട്രി

വില്ലേജ് ഇവാഞ്ചെലൈസേഷൻ മിനിസ്ട്രി

വില്ലേജ് ഇവാഞ്ചെലൈസേഷൻ മിനിസ്ട്രി

ഹോസൂർ: വില്ലേജ് ഇവാഞ്ചെലൈസേഷൻ മിനിസ്ട്രി & പാസ്റ്ററൽ കെയർ ഓഫ് സീറോമലബാർ മൈഗ്രന്റ്സ് കാരയ്ക്കൽ റീജിയൺ ഉദ്ഘാടനം മാർച്ച് 19 ന് ഹൊസൂർ രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ നിർവ്വഹിച്ചു.  മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ എല്ലാവരേയും സ്വാഗതം ചെയ്തു. കാരയ്ക്കൽ റീജിയണിൽ ചാർജ്ജെടുക്കുന്ന ബെന്നി അരിമ്പുള്ളിയച്ചന് സെബാസ്റ്റ്യൻ പിതാവും ജനറാളച്ചനും പോണ്ടിച്ചേരി ഏരിയയുടെ ഉത്തരവാദിത്വമുള്ള ഫാ. ജിജോ ചക്യാത്തും ആശംസകളും പ്രാർത്ഥനകളും നേർന്നു. വേളാച്ചേരി - പെരുങ്കുടി  മദർ തെരേസ ഇടവക കാരയ്ക്കൽ മിഷനു സംഭാവന ചെയ്ത Honda Activa യുടെ താക്കോൽ ട്രസ്റ്റി, രഞ്ചിത്ത് പീറ്റർ രൂപതാധ്യക്ഷനു കൈമാറി. സി. ജൂഡിറ്റ് CHF , സി. സെറിൻ CHF എന്നിവരടക്കം 19 പേർ വേളാച്ചേരിയിൽ നിന്നും പങ്കെടുത്തിരുന്നു. ക്ലൂണി സന്യാസസമൂഹങ്ങളിൽ നിന്ന് 4 സിസ്റ്റേഴ്സും കാരയ്ക്കലിൽ നിന്നും 13 സീറോമലബാർ വിശ്വാസികളും അയൽവാസികളും പങ്കെടുത്തിരുന്നു.