രജത ജൂബിലിയുടെ നിറവില്‍  നസ്രത്ത് സഹോദരിമാര്‍

രജത ജൂബിലിയുടെ നിറവില്‍  നസ്രത്ത് സഹോദരിമാര്‍

എറണാകുളം: മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിനാല്‍ സ്ഥാപിതമായ നസ്രത്ത് സഹോദരികളുടെ സന്യാസിനി സമൂഹം (CSN) രജത ജൂബിലി ആഘോഷി ച്ചു. 1948 മാര്‍ച്ച് 18ന് എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട എടുക്കുന്നില്‍, കുടുംബങ്ങളുടെ സര്‍വ്വതോന്മുഖമായ സമുദ്ധാരണം ലക്ഷ്യമാക്കി രൂപം കൊണ്ടതാണ് നസ്രത്ത് സഹോദരികളുടെ സന്യാസിനി സമൂഹം. മോണ്‍സിഞ്ഞോര്‍ മാത്യു മങ്കുഴിക്കരി, ബഹുമാനപ്പെട്ട ജോണ്‍ പിണക്കാട്ട് അച്ചന്‍ എന്നിവര്‍ സഹസ്ഥാപകരാണ്. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന ഈ സന്യാസിനി സമൂഹം 1996-ല്‍ സെന്‍റ് ജോസഫ്സ്, സെന്‍റ് മേരിസ്, ക്രിസ്തു ജ്യോതി എന്നിങ്ങനെ മൂന്ന് പ്രോവിന്‍സുകളായി തിരിഞ്ഞു. ഈ പ്രോവിന്‍സുകളുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി നടത്തി.

കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലും വികാരി ജനറാള്‍ റവ. ഫാ. ജോയ് ഐനിയാടനും മറ്റ് വൈദികരും സന്നിഹിതരായിരുന്നു. ഈ കാലയളവില്‍ സുപ്പീരിയര്‍ ജനറലായി മദര്‍ ടെറസിനും പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സായി യഥാക്രമം മദര്‍ അല്‍ഫോന്‍സ്, മദര്‍ തെയോഡേഷ്യ, മദര്‍ ലത എന്നിവരുമാണ് സേവനമനുഷ്ഠിക്കുന്നത്.