രജതജൂബിലി ആഘോഷിച്ചു

രജതജൂബിലി  ആഘോഷിച്ചു

തൃശ്ശൂര്‍: 14 നിര്‍മ്മലദാസി സിസ്റ്റേഴ്സിന്‍റെ രജത ജൂബിലി ആഘോഷം 2021 മാര്‍ച്ച് 13ന്  മുളയം സെന്‍റ് പാട്രിക് ദേവാലയത്തില്‍ വച്ച് നടന്നു. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ടോണി നീലങ്കാവില്‍ പിതാവ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ തങ്ങളുടെ ജീവിത മാതൃകവഴി സമര്‍പ്പിതര്‍ യേശുവിനെ ലോകത്തിന് പ്രദാനം ചെയ്യേണ്ടവര്‍ ആണെന്ന് തന്‍റെ വചന സന്ദേശത്തിലൂടെ പിതാവ് വ്യക്തമാക്കി. ബഹുമാനപ്പെട്ട വൈദീകരും വിവിധ ഭവനങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്സും കുടുംബാംഗങ്ങളും പങ്കെടുത്തു.