രജതജൂബിലി ആഘോഷിച്ചു

രജതജൂബിലി ആഘോഷിച്ചു

കോതമംഗലം: ദൈവദാസന്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ അച്ചനാല്‍ സ്ഥാപിതമായ എം.എസ്.ജെ സന്യാസിനി സമൂഹത്തിലെ 11 സഹോദരിമാര്‍ തങ്ങളുടെ സന്യാസസമര്‍പ്പണത്തിന്‍റെയും സ്നേഹശുശ്രൂഷയുടെയും രജതജൂബിലി ആഘോഷിച്ചു.  എം. എസ്. ജെ സഭയുടെ ജനറലേറ്റില്‍ വച്ചു നടന്ന കൃതജ്ഞതാബലിക്ക് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.